|    Sep 21 Fri, 2018 2:15 pm
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ ഗെയിംസ്: ജിന്‍സണ്‍ ജോണ്‍സണ്‍ കുതിച്ചോടിയത് സ്വര്‍ണത്തിലേക്ക്

Published : 31st August 2018 | Posted By: jaleel mv


ജക്കാര്‍ത്ത:കഴിഞ്ഞ ദിവസം 800 മീറ്ററില്‍ സ്വര്‍ണം പ്രതീക്ഷിച്ചിറങ്ങിയ ജിന്‍സണ്‍ ജോണ്‍സന് മല്‍സരശേഷം നിരാശയായിരുന്നു. സ്വര്‍ണം വെള്ളിയിലൊതുങ്ങി. എന്നാല്‍ 1500 മീറ്ററില്‍ സ്വര്‍ണം ഉറച്ച് ആത്മവിശ്വാസത്തിലൂടെ ട്രാക്കിലോടിയ ജിന്‌സന് ഒടുവില്‍ സ്വര്‍ണം ഓടിയെടുക്കുകയായിരുന്നു. തുടക്കത്തില്‍ ജിന്‍സണ്‍ മല്‍സരിച്ച 800 മീറ്ററിലെ അവസാന നിമിഷം മഞ്ജീതാണ് കുതിച്ചോടിയതെങ്കില്‍ ഇന്നലെ ജിന്‍സനാണ് അവസാന ലാപ്പില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയത്. 3 മിനിറ്റ് 44:72 ന്റെ സമയത്തോടെ ഇറാന്റെ അമീര്‍ മൊറാദിയയും ബഹ്‌റൈന്റെ മുഹമ്മദ് തിയൗലിയെയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജോണ്‍സണ്‍ സ്വര്‍ണം നേടിയത്. അതേസമയം, 800 മീറ്ററില്‍ വിസ്മയക്കുതിപ്പ് നടത്തിയ മഞ്ജീത് സിങിന് ഇന്നലെ മെഡല്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. 3 മിനിറ്റ് 46.57 സെക്കന്‍ഡില്‍ മല്‍സരം പൂര്‍ത്തിയാക്കിയ മഞ്ജീതിന് നാലാം സ്ഥാനം മാത്രം. പേരാമ്പ്ര ചക്കിട്ടപ്പാറ സ്വദേശിയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss