|    Sep 21 Fri, 2018 7:24 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഏഷ്യന്‍ ഗെയിംസ്: ഇന്തോനീസ്യയില്‍ പോലിസ് നിരവധി പേരെ കൊന്നൊടുക്കി

Published : 18th August 2018 | Posted By: kasim kzm

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന് വേദിയൊരുക്കുന്ന ഇന്തോനീസ്യയില്‍ കുറ്റവാളികളെ അടിച്ചൊതുക്കുന്നതിന്റെ ഭാഗമായി പോലിസ് നിരവധി പേരെ കൊന്നൊടുക്കുന്നതായി ആംനസ്റ്റി. തലസ്ഥാനമായ ജക്കാര്‍ത്തയിലും പലെംബാങിലുമായി 31 പേരെ പോലിസ് ഇത്തരത്തില്‍ കൊലപ്പെടുത്തിയതായും ആംനസ്റ്റി റിപോര്‍ട്ടില്‍ പറയുന്നു. അനാവശ്യ നടപടിയാണ് ഇന്തോനീസ്യ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്നും ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കു ക്ഷതം വരുത്തുമെന്നും ആനംസ്റ്റി ഇന്തോനീസ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉസ്മാന്‍ ഹമീദ് പറഞ്ഞു. ആഗസ്ത് 18 മുതല്‍ സപ്തംബര്‍ രണ്ടു വരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 12000ഓളം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss