|    Jun 25 Mon, 2018 8:06 am
FLASH NEWS
Home   >  News now   >  

ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ്; ബജ്‌രംഗ് പുനിയക്ക് സ്വര്‍ണം

Published : 13th May 2017 | Posted By: ev sports

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ബജ്‌രംഗ് പുനിയക്ക് സ്വര്‍ണം. 65 കിലോ പുരുഷ വിഭാഗത്തില്‍ കൊറിയയുടെ സോങ്ചുല്‍ ലീയെ തോല്‍പിച്ചാണ് സ്വര്‍ണം നേടിയത്. വനിതാ വിഭാഗം 60 കിലോയില്‍ റിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക് വെള്ളി നേടി. ഫൈനലില്‍ കടന്ന മറ്റൊരു വനിതാ താരം സരിത തിരിച്ചടിക്കാനാവാതെ തോല്‍വി നേരിട്ടു. 58 കിലോ വിഭാഗത്തില്‍ കിര്‍ഗിസ്താന്റെ ഐസ്‌ലൂ ടിനിബെക്കോവയോടാണ് സരിത തോല്‍വി വഴങ്ങിയത്.
ആദ്യ സെഷനില്‍ മൂന്നു മിനിറ്റിനകം 0-2ല്‍ പിന്നില്‍ നിന്ന പുനിയ ശക്തമായി തിരിച്ചുവരികയായിരുന്നു. സെക്കന്റ് സെഷനില്‍ മൂന്ന് മിനിറ്റിനകം 3-2ന് മല്‍സരം പിടിച്ചെടുത്ത പുനിയ എതിരാളിക്ക് തിരിച്ചെത്താനുള്ള ഒരവസരം പോലും നല്‍കിയില്ല. പുനിയയുടെ സ്വര്‍ണത്തിനു പുറമെ ഇന്ത്യ നാല് വീതം വെള്ളിയും വെങ്കലവും നേടി.
60 കിലോഗ്രാം വിഭാഗം ഫൈനലില്‍ ജപ്പാന്റെ റിസാക്കോ കവായിയോടാണ് സാക്ഷി മാലിക് മുട്ടുമടക്കിയത്. റിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ കവായിയോട് വെറും രണ്ട് മിനിറ്റും 44 സെക്കന്റും മാത്രമാണ് സാക്ഷിക്ക് പൊരുതി നില്‍ക്കാനായത്. വിവാഹ ശേഷമുള്ള ആദ്യ മല്‍സരത്തില്‍ തന്നെ സാക്ഷി വെള്ളി സ്വന്തമാക്കി.
ക്വാര്‍ട്ടറില്‍ ഉസ്ബക്കിസ്താന്റെ നാബിറയെ 6-2നും സെമി ഫൈനലില്‍ കസാക്കിസ്താന്റെ അയാല്യും കാസിമോവയെ 15-3 നും തകര്‍ത്താണ് സാക്ഷി ഫൈനലില്‍ കടന്നത്. കവായിപ്പോലൊരു പരിചയസമ്പന്നയായ താരത്തിനോടുള്ള പോരാട്ടത്തില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്ന് മല്‍സര ശേഷം സാക്ഷി പ്രതികരിച്ചു. വിവാഹ ശേഷമുള്ള ആദ്യ മല്‍സരത്തില്‍ തന്നെ വെള്ളി മെഡല്‍ നേടാനായതില്‍ സന്തോഷമുണ്ടെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.
ഏഷ്യന്‍ റസ്്‌ലിങ് ചാംപ്യന്‍ഷിപ്പില്‍ ബജ്‌റങ് പുനിയയും സരിതയും അവസാന റൗണ്ടില്‍ കടന്നു. പുരുഷന്മാരുടെ 65 കിലോ വിഭാഗത്തിലും സ്ത്രീകളുടെ 58 കിലോ വിഭാഗത്തിലുമാണ് ഇരുവരും ഇന്ത്യയ്ക്ക് ചുരുങ്ങിയത് വെള്ളി മെഡലെങ്കിലും ഏഷ്യന്‍ റസ്്‌ലിങ് ചാംപ്യന്‍ഷിപ്പില്‍ ഉറപ്പാക്കിയത്. മൂന്ന് വെള്ളി മെഡലുകളടക്കം അഞ്ച് മെഡലുകള്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ പെണ്‍ ഗുസ്തി താരങ്ങള്‍ മികച്ച പ്രകടനമാണ് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ കാഴ്ചവെക്കുന്നത്. സരിത 12-0 എന്ന സ്‌കോറില്‍ വിയറ്റ്്‌നാം താരം തി ഹുവാങ് ദാവോയെയും പിന്തള്ളിയാണ് ഫൈനല്‍ ഉറപ്പാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss