|    Nov 22 Wed, 2017 4:31 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഏഷ്യന്‍ കാഡറ്റ് ആന്റ് ജൂനിയര്‍ ജൂഡോ ചാംപ്യന്‍ഷിപ്പിന് ഇന്ന് കൊച്ചിയില്‍ തുടക്കം

Published : 8th September 2016 | Posted By: SMR

കൊച്ചി: ഏഷ്യന്‍ കാഡറ്റ് ആന്റ് ജൂനിയര്‍ ജൂഡോ ചാംപ്യന്‍ഷിപ്പിന് ഇന്ന് കൊച്ചിയില്‍ തുടക്കം. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 11 വരെയാണ് ചാംപ്യന്‍ഷിപ്പ്. ഇതാദ്യമായാണ് കേരളം ഏഷ്യന്‍ ജൂഡോ ചാംപ്യന്‍ഷിപ്പിന് വേദിയാവുന്നത്. 2007 ലാണ് ഇന്ത്യ അവസാനമായി ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിന് വേദിയായത്.
കാഡറ്റ് വിഭാഗത്തില്‍ 22 രാജ്യങ്ങളില്‍ നിന്നുള്ള 164 താരങ്ങളും ജൂനിയര്‍ വിഭാഗത്തില്‍ 19 രാജ്യങ്ങളില്‍ നിന്നുള്ള 138 താരങ്ങളും മല്‍സരിക്കാനിറങ്ങും. 32 അംഗ ടീമാണ് ആതിഥേയരെ പ്രതിനിധീകരിക്കുന്നത്. ഭോപാലില്‍ നടന്ന ക്യാംപിന് ശേഷം ടീം ഇന്നലെ കൊച്ചിയിലെത്തി. ഇടുക്കി കരിമണ്ണൂര്‍ സ്വദേശി കെ ഹരിപ്രസാദാണ് ടീമിലെ ഏക മലയാളി താരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക