|    Nov 20 Mon, 2017 6:00 am
FLASH NEWS
Home   >  Sports  >  Football  >  

ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; ജയം തുടരാന്‍ ഇന്ത്യ നാളെ കിര്‍ഗിസ്താനെതിരേ

Published : 12th June 2017 | Posted By: ev sports


-മല്‍സരം രാത്രി എട്ട് മണിക്ക്
– സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഏഷ്യയില്‍ തല്‍സമയം

ബംഗളൂരു: ഏഷ്യന്‍ കപ്പ് യോഗ്യത കരസ്ഥമാക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നാളെ(13-6-2017) ബൂട്ടണിയും. മൂന്നാം റൗണ്ടില്‍ കിര്‍ഗിസ്താനെതിരെ രാത്രി എട്ട് മണിക്ക് ബംഗളൂരുവിലാണ് മല്‍സരം. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ ഹോം മല്‍സരമാണ് നാളത്തേത്. ഫിഫ റാങ്കിങില്‍ നൂറാം സ്ഥാനത്ത് തുടരുന്ന ഇന്ത്യക്ക് നിര്‍ണായകമാണ് നാളത്തെ മല്‍സരം.
ഗ്രൂപ്പ് എയില്‍ ഒന്നാംസ്ഥാനത്തുള്ള ഇന്ത്യ, ആദ്യ മല്‍സരത്തില്‍ മ്യാന്‍മറിനെ മറികടന്നിരുന്നു. ഏകപക്ഷീയമായ ഒറ്റ ഗോളില്‍ ജയിച്ച് ഇന്ത്യ മൂന്ന് പോയിന്റ് സ്വന്തമാക്കിയപ്പോള്‍ അതേ സ്‌കോറില്‍ മകാവുവിനെ തോല്‍പിച്ച കിര്‍ഗിസ്താനും സമാന പോയിന്റുമായി ഇന്ത്യക്ക് വെല്ലുവിളിയായി. നാളത്തെ മല്‍സരത്തില്‍ തോറ്റാല്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം നഷ്ടമാവും. അതോടൊപ്പം, 2016 ജൂണിന് ശേഷം തുടര്‍ച്ചയായി ആറ് മല്‍സരങ്ങളില്‍ വിജയം കണ്ട ഇന്ത്യക്ക് റാങ്കിങിലും നഷ്ടമുണ്ടാവും. ഈ തുടര്‍ജയങ്ങളാണ് ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായത്.
യോഗ്യതാ മല്‍സരം ആരംഭിക്കെ ഫിഫ റാങ്കിങില്‍ ഇന്ത്യ 132ാം സ്ഥാനത്തായിരുന്നപ്പോള്‍ 125ാം റാങ്കുകാരായിരുന്നു കിര്‍ഗിസ്താന്‍. എന്നാല്‍, ഇന്ത്യ 100ാം സ്ഥാനത്തെത്തിയപ്പോഴും 132ല്‍ തന്നെയായിരുന്നു കിര്‍ഗിസ്താന്‍. 2014ല്‍ റഷ്യന്‍ പരിശീലകന്‍ അലെക്‌സാണ്ടര്‍ ക്രെസ്റ്റെന്‍ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം കിര്‍ഗിസ്താനും പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ട്.
നാളെത്ത മല്‍സരത്തില്‍ ഇന്ത്യ ജയിച്ചാല്‍, അത് വലിയ വിജയം തന്നെയായിരിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള ഏക ടീമായ കിര്‍ഗിസ്താനെ ഇന്ന്് ഏതുവിധേനയും പരാജയപ്പെടുത്തി മൂന്ന് പോയിന്റ് കൂടി സ്വന്തമാക്കും. ഏഷ്യന്‍ കപ്പ് യോഗ്യതയിലേക്ക് ഇത് വലിയൊരു ചുവടുവയ്പ്പായിരിക്കും- സുനില്‍ ഛേത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക