|    Oct 17 Wed, 2018 6:14 am
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്: പി യു ചിത്രയ്ക്ക് സ്വര്‍ണം

Published : 19th September 2017 | Posted By: ev sports

അഷ്ഗാബട്: ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ മലയാളി താരം പി യു ചിത്രക്ക് സ്വര്‍ണം. വനിതകളുടെ 1500 മീറ്ററില്‍ 4.27.77 സെക്കന്റില്‍ ഓടിയെത്തിയാണ് ചിത്ര സ്വര്‍ണമണിഞ്ഞത്. പുരുഷന്‍മാരുടെ 3000 മീറ്ററില്‍ ജി ലക്ഷമണനും ഇന്നലെ ഇന്ത്യക്കായി സ്വര്‍ണമണിഞ്ഞു.
ഏഷ്യന്‍ ഇന്‍ഡോര്‍ മീറ്റില്‍ 1500മീറ്ററില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ചിത്ര. 2005ല്‍ ഒ പി ജെയ്ഷയും 2007ല്‍ സിനിമോള്‍ പൗലോസുമാണ് ഈയിനത്തില്‍ ഇ്ന്ത്യക്കായി മുമ്പു സ്വര്‍ണമണിഞ്ഞത്. തുര്‍ക്ക്്മിനിസ്ഥാനിലെ അഷ്ഗാബടില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച അഞ്ചാമത് ഏഷ്യന്‍ ഇന്‍ഡോര്‍ ആന്റ് മാര്‍ഷല്‍ ആര്‍ട്‌സ് ഗെയിംസില്‍ ആദ്യദിനത്തിലും ഇന്ത്യ മെഡല്‍വേട്ട നടത്തിയിരുന്നു. പെന്റാതലണില്‍ ഇന്ത്യന്‍ താരം പുരുണിമ ഹെബ്രാമാണ് ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. പുരുഷ ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍സിങും വനിതകളുടെ 3000 മീറ്ററില്‍ സഞ്ജീവനി യാദവും ഇന്ത്യക്കായി വെള്ളി നേടുകയും ചെയ്തിരുന്നു. ലോങ്ജംപില്‍ മലയാളിതാരം വി നീന വെങ്കലവും കരസ്ഥമാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss