|    Apr 26 Thu, 2018 10:54 pm
FLASH NEWS

ഏഴ് വയസ്സുകാരിയെ തലമുണ്ഡനം ചെയ്ത് മര്‍ദ്ദിച്ചു; വീട്ടുടമയ്‌ക്കെതിരേ കേസ്

Published : 28th February 2016 | Posted By: SMR

കുമ്പള: ഏഴ് വയസുകാരിയെ വീട്ടുവേലക്ക് നിര്‍ത്തി തല മുണ്ഡനം ചെയ്ത ശേഷം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വീട്ടുടമക്കെതിരെ പോലിസ് കേസെടുത്തു. ആരിക്കാടിയിലെ മുഹമ്മദിനെതിരെയാണ് കുമ്പള പോലിസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി ദേശീയ പാതയോരത്ത് കുടി ഒരു കുട്ടി നിലവിളിച്ച് ഓടുന്നത് കണ്ട് ചില യാത്രക്കാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലിസെത്തി കുട്ടിയെ സ്‌റ്റേഷനില്‍ കൊണ്ടുപോയി വനിതാ പോലിസിന്റെ നേതൃത്വത്തില്‍ ചോദിച്ചപ്പോഴാണ് കുട്ടിയെ ക്രൂരമായ മര്‍ദ്ദനത്തിരയാക്കുകയും തല മുണ്ഡനം ചെയ്തതായും പരാതിപ്പെട്ടത്.
പെരിയ ചെങ്ങറ കോളനിയിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കുട്ടിയെ അമ്മൂമ്മയാണ് വീട്ടില്‍ കൊണ്ട് വന്ന് ജോലിക്ക് നിര്‍ത്തിയതെന്ന് കുട്ടി പോലിസില്‍ മൊഴി നല്‍കി.
ഇതേ തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ചതിനും വീട്ടുവേലക്ക് നിര്‍ത്തിയതിനുമെതിരെ മുഹമ്മദിനെതിരെ പോലിസ് കേസെടുക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss