|    Jul 25 Tue, 2017 4:19 pm
FLASH NEWS
Home   >  National   >  

ഏഴ് വയസുകാരന്റെ മര്‍ദ്ദനമേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

Published : 17th July 2016 | Posted By: mi.ptk

hyderabad-boy_

ഹൈദരാബാദ്: ഏഴ് വയസുകാരന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസുകാരന്‍ മരിച്ചു. ഹൈദരാബാദിലെ പ്രോമിസിങ് സ്‌കോളേര്‍സ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുകയായിരുന്ന മുഹമ്മദ് ഇബ്രാഹിം ആണ് അതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനമേറ്റ് മരിച്ചത്.
കഴിഞ്ഞ ജൂലായ് 12 നായിരുന്നു സംഭവം. ഇബ്രാഹിമിന്റെ വയറ്റില്‍ അടിയ്ക്കുകയും ചവിട്ടുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലായ ഇബ്രാഹിം രണ്ട് ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് മരിച്ചത്.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ വീഴ്ചയ്‌ക്കെതിരെ ഇബ്രാഹിമിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക