|    Jul 21 Sat, 2018 1:48 am
FLASH NEWS
Home   >  National   >  

ഏഴ് വയസുകാരന്റെ കൊല: സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും അറസ്റ്റില്‍

Published : 11th September 2017 | Posted By: shadina sdna


ഗുഡ്ഗാവ്: ഗുഡ്ഗാവിലെ റിയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഏഴ് വയസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനേയും അധ്യാപകരേയും പോലിസ് അറസ്റ്റു ചെയ്തു. മറ്റ് അധ്യാപകരെ ചോദ്യം ചെയ്തുവരികയാണ്. പ്രിന്‍സിപ്പലിനെ നേരത്തെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്‌കൂളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നാളെവരെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. മരിച്ച കുട്ടിയോടുള്ള ആദരാര്‍ത്ഥവും രക്ഷികതാക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുമായി മറ്റ് രണ്ട് ദിവസവും സ്‌കൂള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സ്‌കൂളില്‍ നിരവധി സി സി ടി വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ പ്രവര്‍ത്തനക്ഷമമല്ല. സ്‌കൂളിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമായി പ്രത്യേകം ശുചിമുറികളും ഉണ്ടായിരുന്നില്ല.  വേണ്ടത്ര പരിശോധന ഇല്ലാതെയാണ് ഡ്രൈവര്‍മാരേയും മറ്റും നിയമിച്ചതെന്നും മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഞായറാഴ്ച നടത്തിയ പ്രക്ഷോഭത്തില്‍ സമരക്കാര്‍ക്കു നേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോകിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss