|    May 29 Mon, 2017 9:38 am
FLASH NEWS

ഏഴ് വയസുകാരനെ പിതാവ് തലക്കടിച്ച് കൊന്നു

Published : 13th September 2016 | Posted By: mi.ptk

murder

പെരുമ്പാവൂര്‍: ഏഴ് വയസുകാരനായ മകനെ പിതാവ് തലക്കടിച്ച് കൊന്ന് റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടു. കോടനാട് സ്വദേശി വസുദേവാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാതായതായി  കഴിഞ്ഞ ദിവസം വസുദേവിന്റെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവ് ബാബുവിനെ പോലീസ് പിടികൂടിയത്.
മകനെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു ബാബുവിന്റെ ഉദ്ദേശമെന്ന് പോലീസ് പറഞ്ഞു. ബാബു കുറ്റം സമ്മതിച്ചുവെന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇയാളെ അലട്ടിയിരുന്നതായും പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താനായി പോലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day