|    Oct 20 Fri, 2017 3:40 am
Home   >  Kerala   >  

ഏഴ് മാസം പ്രായമായ കുഞ്ഞിനെ തലക്കടിച്ച് കൊന്ന പിതാവിന് ജീവപര്യന്തം

Published : 3rd August 2017 | Posted By: mi.ptk

തൊടുപുഴ: ഏഴ് മാസം പ്രായമായ കുഞ്ഞിനെ തലക്കടിച്ച് കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവുശിക്ഷ. ഇടുക്കി നെടുങ്കണ്ടത്ത് താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി സമീറുദ്ദീനെയാണ് തൊടുപുഴ പോക്‌സോ കോടതി ജീവപര്യന്തം തടവിന്  വിധിച്ചത്. മലയാളിയായ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാളെ പത്ത് വര്‍ഷം തടവിനും ശിക്ഷിച്ചു. രണ്ട് ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഇരു കേസുകളിലുമായി പതിനായിരം രൂപ പിഴയടക്കാനും കോടതി ഉത്തരവായി.
2011 ഫെബ്രുവരി ഏഴിനാണ് സംഭവം. മധ്യപ്രദേശ് സ്വദേശിയായ സമീറുദ്ദീന്‍ നഴ്‌സിങ് പഠനകാലത്താണ് ഇടുക്കി സ്വദേശിനി റിനീസിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹത്തിന് ശേഷം മധ്യപ്രദേശില്‍ താമസിച്ചുവരികായിരുന്ന ഇവര്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് റിനീസിന്റെ നാടായ നെടുങ്കണ്ടെത്തിയത്. ഇവിടെ നിന്നും തിരിച്ചുപോകണമെന്ന് സമീറുദ്ദീന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭര്‍തൃമാതാപിന്റെ സമീപനത്തില്‍ അതൃപ്തയായ റിനീസ് പോകാന്‍ വിസമ്മതിക്കുകായിയിരുന്നു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടയിലാണ് കുഞ്ഞിനെ തലക്കടിച്ച് കൊലപ്പെടുത്തുകയും റിനീസിന്റെ തലക്ക് വടികൊണ്ടടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്. സംഭത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച് സമീറുദ്ദീനെ നാട്ടുകാരാണ് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക