|    Oct 19 Fri, 2018 5:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ഇളയച്ഛന്‍ കസ്റ്റഡിയില്‍

Published : 29th September 2017 | Posted By: fsq

 

കുളത്തൂപ്പുഴ(കൊല്ലം): കഴിഞ്ഞദിവസം ഏരൂരില്‍ നിന്നു കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം ആര്‍പിഎല്‍ തോട്ടത്തിലെ ഐഷാകുന്നില്‍ തൊഴിലാളികള്‍ക്കു വിശ്രമിക്കാനായി നിര്‍മിച്ചിട്ടുള്ള ബെഞ്ചില്‍ കണ്ടെത്തി. പുഞ്ചിരിമുക്ക് സുജിവിലാസത്തില്‍ സുജിയുടെ ഏരൂര്‍ സ്‌കൂളില്‍ രണ്ടാംക്ലാസില്‍ പഠിക്കുന്ന മകള്‍ ശ്രീലക്ഷ്മിയെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവ് രാജേഷി(25)നെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന് പോലിസ് പറഞ്ഞു.  കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏരൂരിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ശ്രീലക്ഷ്മിയെ എ ത്തിക്കാന്‍ രാജേഷിനെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ശ്രീലക്ഷ്മി ട്യൂഷനെത്തിയില്ലെന്ന് അധ്യാപകന്‍ കുട്ടിയുടെ മറ്റൊരു ബന്ധുവിനെ അറിയിച്ചതോടെയാണു കുട്ടിക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ അമ്മ ഏരൂര്‍ പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാന—ത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ ഏരൂര്‍ ജങ്ഷന് സമീപം കുട്ടിയുമായി രാജേഷ് നില്‍ക്കുന്നത് സിസിടിവിയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പോലിസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വൈകീട്ടോടെ രാജേഷിനെ കുളത്തൂപ്പുഴ ചന്ദനക്കാവിന് സമീപം കണ്ടെത്തിയതായി വിവരം കിട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ പുലര്‍ച്ചെ രാജേഷ് നടന്നുപോവുന്നത് നാട്ടുകാര്‍ കാണുകയും ഇയാളെ പിടികൂടി പോലിസിനെ ഏല്‍പ്പിക്കുകയുമായിരുന്നു. ചോദ്യംചെയ്യലില്‍ കൊലപാതകം സംബന്ധിച്ച് രാജേഷ് പോലിസിന് മൊഴിനല്‍കി. പീഡനവിവരം പുറത്തറിയാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പോലിസിനോട് വെളിപ്പെടുത്തിയത്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആര്‍ പിഎല്‍ തോട്ടത്തില്‍ നിന്നു മൃതദേഹം കണ്ടെത്തുന്നത്. ഏഴുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം റൂറല്‍ പോലിസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവര്‍ 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss