|    Dec 14 Fri, 2018 9:30 am
FLASH NEWS

ഏഴു ദുരിതാശ്വാസ ക്യാംപുകളിലായി 1398 പേര്‍

Published : 20th August 2018 | Posted By: kasim kzm

കണ്ണൂര്‍: മഴക്കെടുതിയും പ്രകൃതിക്ഷോഭവും മൂലം ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഏഴ് ദുരിതാശ്വാസ ക്യാംപുകള്‍. ഇതില്‍ 504 കുടുംബങ്ങളിലായി 1398 പേരാണ് അഭയം തേടിയിരിക്കുന്നത്. ശനിയാഴ്ച വരെ 12 ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അഞ്ചിടത്ത് സ്ഥിതി സാധാരണ നിലയിലായതിനാല്‍ അവ നിര്‍ത്തി. ഉരുള്‍പൊട്ടല്‍ നാശം വിതച്ച ഇരിട്ടി താലൂക്കിലാണ് അഞ്ച് ക്യാംപുകളും.
പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളില്‍ ഓരോ ക്യാംപുകളാണ് ഉള്ളത്. ഇരിട്ടി താലൂക്കിലെ ക്യാംപുകള്‍ ഇവയാണ്-കേളകം പഞ്ചായത്തിലെ കോളിത്തട്ട് ജിയുപി സ്‌കൂള്‍ ശാന്തിഗിരി (20 കുടുംബങ്ങള്‍, 65 അംഗങ്ങള്‍). കൊട്ടിയൂര്‍ പഞ്ചായത്തിലാണ് നാല് ക്യാംപുകള്‍-മന്ദംചേരി എസ്എന്‍ എല്‍പി സ്‌കൂള്‍ (102 കുടുംബങ്ങള്‍, 224 പേര്‍), നെല്ലിയോടി സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂള്‍ (56 കുടുംബങ്ങള്‍, 238 പേര്‍), കണ്ടപ്പുറം സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഹാള്‍ (28 കുടുംബങ്ങള്‍, 112 പേര്‍), നീണ്ടുനോക്കി ഐജെഎം എച്ച്എസ്എസ് (176 കുടുംബങ്ങള്‍, 492 പേര്‍).
തളിപ്പറമ്പ് താലൂക്കില്‍ വെള്ളാട് കാപ്പിമല വിജയഗിരി ജിയുപി സ്‌കൂളില്‍ 64 കുടുംബങ്ങളിലായി 171 പേരും പയ്യന്നൂര്‍ താലൂക്കിലെ പുളിങ്ങോം രാജഗിരി കത്തോലിക്ക പള്ളിയില്‍ 58 കുടുംബങ്ങളിലായി 96 പേരും ഉണ്ട്. ഇവര്‍ക്ക് റവന്യു വകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സഹായങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss