|    Jul 22 Sun, 2018 8:31 am
FLASH NEWS
Home   >  Kerala   >  

ഏഴുവയസ്സുകാരി കൊല്ലപ്പെട്ട സംഭവം: ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Published : 28th September 2017 | Posted By: shadina sdna


കൊല്ലം: ജില്ലയിലെ കുളത്തൂപ്പുഴയില്‍ കാണാതായ ഏഴുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം റൂറല്‍ പോലിസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവരോട് 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ കുളത്തൂപ്പുഴയിലെ റബര്‍ എസ്‌റ്റേറ്റില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഇളയച്ഛന്‍ രാജേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. രാജേഷിനൊപ്പമായിരുന്നു കഴിഞ്ഞ ദിവസം കുട്ടി സ്‌കൂളിലേക്ക് പോയത്. ഇതിന് ശേഷമാണ് കുട്ടിയെ കാണാതായത്. കുട്ടി സ്‌കൂളില്‍ എത്തായതിനെതുടര്‍ന്ന് അധികൃതര്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. സ്‌കൂളിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടി രാജേഷിനൊപ്പം പോകുന്നതായി കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ താന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് രാജേഷ് പോലിസിനോട് പറഞ്ഞു. പീഡനവിവരം വീട്ടില്‍ പറയുമെന്ന ഭയത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss