|    Jul 21 Sat, 2018 1:33 am
FLASH NEWS
Home   >  News now   >  

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചയാളെ പൊതുജനമധ്യത്തില്‍ തൂക്കിലേറ്റി

Published : 20th September 2017 | Posted By: shadina sdna

ടെഹ്‌റാന്‍: ഇറാനിലെ ടെഹ്‌റാനില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചയാളെ പൊതുജനമധ്യത്തില്‍ തൂക്കിലേറ്റി. 42കാരനായ ഇസ്മായില്‍ ജാഫര്‍സാദെ എന്നയാളെയാണ് തൂക്കിക്കൊന്നത്. പരസ്യമായി വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയായ ജനക്കൂട്ടം വന്‍ കൈയ്യടി നല്‍കിയാണ് പിരിഞ്ഞത്. ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് സംഭവം നടന്നത്. അതേന അസ്‌ലാനി എന്ന പെണ്‍കുട്ടിയെ ആണ് ഇസ്മായില്‍ തട്ടിക്കൊണ്ടുപോയതും പീഡിപ്പിച്ചതും. ഇസ്മായിലിന്റെ വീട്ടിലെ ഗാരേജില്‍ നിന്നാണ് അതേനയുടെ മൃതദേഹം കണ്ടെടുത്തത്. രാജ്യത്തെ പൗരന്മാരുടെ സുരക്ഷിതത്വം പുനസ്ഥാപിക്കുന്നതിനാണ് ഇപ്രകാരം തൂക്കിക്കൊല നടപ്പാക്കിയതെന്ന് ആര്‍ബിദല്‍ പ്രവിശ്യ പ്രോസിക്യൂട്ടര്‍ നാസര്‍ അത്താബത്തി പറഞ്ഞു.
കുറ്റസമ്മതം നടത്തിയ പ്രതിയെ ആഗസ്റ്റ് അവസാനവാരത്തോടെ വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.  ഇറാന്‍ സുപ്രീം കോടതിയും വിധി ശരിവച്ചതോടെ ഇയാളെ പരസ്യമായി തൂക്കിലേറ്റുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss