|    Oct 20 Sat, 2018 1:07 am
FLASH NEWS
Home   >  National   >  

ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 25th September 2017 | Posted By: shadina sdna


അഹമ്മദാബാദ്: ഗുജറാത്തില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തന്യ പട്ടേല്‍ എന്ന ഏഴുവയസുകാരിയാണ് കൊല്ലപ്പെട്ടത്. തന്യയെ തട്ടികൊണ്ടുപോയി 45 മിനിറ്റിനുള്ളില്‍ തന്നെ കൊലപ്പെടുത്തുകയും മഹാനദിയില്‍ മൃതദേഹം ഒഴുക്കികളുയുകയുമായിരുന്നെന്ന് പോലിസ് പറഞ്ഞു. ബിജെപിയുടെ യുവപ്രവര്‍ത്തകരായ മീറ്റ് പട്ടേലും (22) പ്രായപൂര്‍ത്തിയാവാത്ത മറ്റു രണ്ടു പേരുമാണ് കേസില്‍ അറസ്റ്റിലായത്. തന്യയെ തട്ടിക്കൊണ്ടുപോയശേഷം യുകെയിലുള്ള അവളുടെ മാതാപിതാക്കളില്‍ നിന്നും 25 ലക്ഷം ആവശ്യപ്പെടാനും പണം കിട്ടിയ ഉടന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താനുമാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ തന്യയെ കാണാനില്ലെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ ഭയന്ന ഇവര്‍ പണം ആവശ്യപ്പെടാതെ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. തന്യയുടെ അയല്‍വാസികളാണ് പ്രതികള്‍. തിങ്കളാഴ്ച രാത്രി 7.45ന് മീറ്റ് പട്ടേല്‍ തന്യയെ ചോക്ലേറ്റ് കാട്ടി പ്രലോഭിപ്പിച്ച് കാറിനടുത്ത് എത്തിക്കുകയായിരുന്നു. മറ്റുരണ്ടുപേരും എത്തി പെണ്‍കുട്ടിയെ കാറിനുള്ളിലാക്കി അനന്ദിലേക്കു കൊണ്ടുപോയി. പിന്നീട് തന്യയ്ക്ക് ഐസ്‌ക്രീം വാങ്ങിച്ചു നല്‍കി. പെണ്‍കുട്ടി ഉറക്കമായപ്പോള്‍ അവര്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും മൃതദേഹം മാഹി നദിയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. തിരിച്ചെത്തിയപ്പോള്‍ പ്രദേശവാസികള്‍ തന്യയെ തിരയുന്നതു കണ്ട ഇവര്‍ ഇവര്‍ക്കൊപ്പം കൂടുകയും ചെയ്തിരുന്നെന്ന് പോലിസ് പറയുന്നു. മുത്തശ്ശിക്കൊപ്പമാണ് തന്യ കഴിഞ്ഞിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss