|    Oct 24 Wed, 2018 6:59 am
FLASH NEWS

ഏഴാമത് സമ്മതിദായക ദിനാചരണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖാമുഖം സംഘടിപ്പിച്ചു

Published : 17th January 2017 | Posted By: fsq

 

വേങ്ങര: പതിനെട്ട് വയസ് പൂര്‍ത്തിയായ എല്ലാവരും തിരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. വേങ്ങര ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ ഏഴാമത് സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി 17 വയസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ച മുഖാമുഖം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. ജില്ലയില്‍ 1000 പുരുഷന്‍മാര്‍ക്ക് 1096 എന്ന നിരക്കിലാണ് സ്ത്രീ അനുപാതമെങ്കിലും സമ്മദിനാവകാശത്തിലിത് 1021 എന്ന നിരക്കിലാണ്.ഏറ്റവും കുറവുള്ളത് വേങ്ങര, ഏറനാട്, കുണ്ടോട്ടി, മലപ്പുറം, വള്ളിക്കുന്ന്, തിരൂരങ്ങാടി അസംബ്ലി മണ്ഡലങ്ങളിലാണ്. സ്ത്രീകളും വിദ്യാര്‍ഥികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. മുഴുവനാളുകളും പട്ടികയില്‍ പേര് ചേര്‍ക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുകയും വേണം. തിരഞ്ഞെടുപ്പ് സംബന്ധമായ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് കലക്ടര്‍ മറുപടി നല്‍കി. ബോയ്‌സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രേംഭാസ് അധ്യക്ഷനായി, തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍,എന്‍ അമ്പിളി, പി പി കുഞ്ഞാലി,കെ ടി എ മജീദ്, ടി ജസിയ, തിരൂരങ്ങാടി തഹസില്‍ദാര്‍ ടി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കലക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് അന്‍സുബാബുവിന്റെ നേതൃത്വത്തില്‍ വീഡിയോ പ്രദര്‍ശനവും നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss