|    Jan 19 Thu, 2017 10:20 am

ഏഴാം ശമ്പളക്കമ്മീഷന്‍ വിജ്ഞാപനമായി; ആഗസ്ത് മുതല്‍ പുതുക്കിയ ശമ്പളം

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇതുപ്രകാരം ഓഗസ്റ്റ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം ലഭിക്കും. 2016 ജനുവരി ഒന്ന് മുതലുള്ള മുന്‍കാല പ്രാബല്യം ഉള്ളതുകൊണ്ട് കുടിശ്ശികയും അതോടൊപ്പം ലഭ്യമാവും.
ഒരു കോടിയോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അടിസ്ഥാന ശമ്പളം 2.57 മടങ്ങ് വര്‍ധിപ്പിച്ചാണ് പുതുക്കിയ ശമ്പളം നല്‍കുക. ത് സര്‍ക്കാറിന് 1.02 ലക്ഷം കോടിയുടെ അധിക ബാധ്യത വരുത്തുമെങ്കിലും ആഭ്യന്തര മൊത്ത ഉള്‍പ്പാദനവും ധനക്കമ്മിയും പരിഗണിച്ച് കൊണ്ടാണ് ഏഴാംശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതെന്നു രാജ്യസഭയില്‍ ചോദ്യത്തിനു മറുപടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. 33 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, 14 ലക്ഷം പ്രതിരോധ സേനാംഗങ്ങള്‍ക്കും 52 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. മ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അതേസമയം, ഏഴാംശമ്പളക്കമ്മീഷന്‍ ശുപാര്‍ശകളുടെ നടപ്പാക്കലില്‍ ഉണ്ടായ അപാകത പരിശോധിക്കുന്നതിന് സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കും. വ്യക്തിഗത, പദവി, കാഡര്‍ വിഭാഗങ്ങളിലെ വീഴ്ചകള്‍ പരിശോധിക്കുന്നതിനാണ് പേഴ്‌സണല്‍ ആന്റ് ട്രെയ്‌നിങ് വിഭാഗത്തിനു കീഴില്‍ കമ്മിറ്റി രൂപീകരിക്കുക.
ജോലിയില്‍ മികവ് പുലര്‍ത്താത്ത ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനയില്ല
ന്യൂഡല്‍ഹി: തൃപ്തികരമായ നിലയില്‍ ജോലി ചെയ്യാത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ പ്രതിവര്‍ഷ ശമ്പളവര്‍ധനവുണ്ടാവില്ല. സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങളുടെ കാര്യത്തില്‍ ജോലിയിലെ പ്രവര്‍ത്തനമികവിന്റെ മാനദണ്ഡം നല്ലത് എന്ന തലത്തില്‍നിന്ന് വളരെ നല്ലത് എന്നതിലേക്ക് വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു. മാനദണ്ഡത്തിനനുസരിച്ച് ജോലിയില്‍ മികവ് പുലര്‍ത്തിയില്ലെങ്കില്‍ ശമ്പളവര്‍ധനവ് തടഞ്ഞ്‌വയ്ക്കും. കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ് നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 144 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക