|    Jun 27 Tue, 2017 11:00 pm
FLASH NEWS

ഏഴാം ദിനവും ക്യൂവില്‍

Published : 16th November 2016 | Posted By: SMR

നോട്ട് നിരോധനത്തിന്റെ ഏഴാം ദിനത്തിലും സാധാരണ ജനങ്ങളുടെ ദുരിതത്തിന് അറുതിയായില്ല. ബാങ്കുകള്‍ക്ക് മുന്നില്‍ അസാധു നോട്ടുകള്‍ മാറിയെടുക്കാനും നിത്യജീവിതത്തിനുള്ള പണത്തിനുമായി ജനങ്ങള്‍ ക്യൂവില്‍ നുന്നു.  വിയര്‍പ്പൊഴുക്കി സമ്പാധിച്ച പണം മാറ്റിയെടുക്കാന്‍ അതിരാവിലെ തന്നെ ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരിനിന്നു. ബാങ്കുള്‍ക്കും എടിഎമ്മുകള്‍ക്ക് മുമ്പിലും തിരക്കിന് ഒട്ടും കുറവുണ്ടായില്ല. മലപ്പുറം കുന്നുമ്മല്‍ എസ്ബിടി ശാഖകക്ക് മുന്നില്‍ രാവിലെ രാവിലെ ഏഴുമണിയോടെ വരിതുടങ്ങി. വൈകിട്ടോടെ നോട്ട് മാറാനുള്ള വരി അവസാനിച്ചെങ്കലും എടിഎമ്മിന് മുന്നില്‍ വൈകിയും വരി തുടര്‍ന്നു. കുടുതലും സ്‌റ്റേറ്റ് ബാങ്കുകളിലെ എടിഎമ്മുകളിണ് ഇന്നലെ പണം ഉണ്ടായിരുന്നത്.അതിനാല്‍ തന്നെ ഇവിടങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണുണ്ടായിരുന്നത്. മിക്ക എടിഎമ്മുകളും ഇന്നലെ അടഞ്ഞു കിടന്നു. നൂറ് രൂപ നോട്ടുകള്‍ നിക്ഷേപിക്കാനില്ലാത്തതാണു എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. അസാധുനോട്ടുകള്‍ മാറി പുതിയ 2000 നോട്ട് ലഭിച്ചവരും ദൈനംദിന കാര്യങ്ങള്‍ നടത്താന്‍ നെട്ടോട്ടമോടി. വലിയ നോട്ടുമായി കടയില്‍ ചെന്നാല്‍ ചില്ലറയില്ലെന്നു പറഞ്ഞ് കച്ചവടക്കാര്‍ തിരിച്ചയുക്കയാണ്. 500രൂപ നോട്ടുകള്‍ വിതരണത്തിനെത്തിയാലെ ഇതിനു പരിഹാരമാകൂ. നോട്ട് മാറികിട്ടാനായി പോസ്റ്റ് ഓഫിസുകളിലും ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടു. ബാങ്കുകള്‍ ആവശ്യത്തിന് പണം ലഭ്യമല്ലാത്തതിനാല്‍ ടോക്കണ്‍ നല്‍കിയാണ് പ്രശ്‌നം പരിഹരിക്കുന്നത്. അടുത്ത ദിവസം ടോക്കണുമായി പണത്തിന് വരാനാണ് നിര്‍ദേശിക്കുന്നത്. അതേസമയം, അസാധുനോട്ടുകള്‍ സ്വീകരിക്കുന്നിടങ്ങളായ പെട്രോള്‍ പമ്പ്, പാല്‍ ബൂത്ത്, സര്‍ക്കാര്‍ ആശുപത്രി, ബില്‍ അടക്കേണ്ട സ്ഥലങ്ങള്‍, റെയില്‍വേസ്റ്റഷനുകള്‍ എന്നിവടങ്ങളില്‍ നോട്ട് സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ചില്ലറയില്ലാത്തതാണ് പണം സ്വീകരിക്കാന്‍ തടസമെന്നാണ് ഇവിടങ്ങളിലെ ജീവനക്കാര്‍ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക