|    Jun 19 Tue, 2018 10:45 am
FLASH NEWS

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

Published : 10th August 2017 | Posted By: fsq

 

പത്തനംതിട്ട:  ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റിലായി. തോന്ന്യാമല നെടുംചേരി ചരിവുപുരയിടത്തില്‍ ഷിബു ജോണ്‍ (40) ആണ് അറസ്റ്റിലായത്. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ആടിയാനി സ്വദേശിയായ പെണ്‍കുട്ടി ചൊവ്വാഴ്ച നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടിയെ ഉള്‍പ്പെടെ സ്‌കൂളിലേക്ക് സ്ഥിരമായി കൊണ്ടുവിടുന്ന ഓട്ടോറിക്ഷ കുറച്ചു ദിവസമായി എത്തുന്നില്ലായിരുന്നു. ഇതിനാല്‍ ഷിബുവിന്റെ ഓട്ടോറിക്ഷയിലാണ് കുട്ടിയെ കൊണ്ടുവിടുന്നത്. പരാതി നല്‍കിയ കുട്ടിയെ ഡ്രൈവര്‍ സീറ്റില്‍ ഇരുത്തിക്കൊണ്ട് പോയി ലൈംഗികമായി ആക്രമിച്ചു എന്നാണ് കുട്ടിയുടെ പരാതി. ഷിബുവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. കോടതി റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss