|    May 29 Mon, 2017 1:28 pm
FLASH NEWS

ഏഴാം ക്ലാസുകാരിയെ കത്തികാട്ടി പീഡിപ്പിക്കാന്‍ ശ്രമം: ഇതര സംസ്ഥാന തൊഴിലാളി റിമാന്റില്‍

Published : 30th September 2016 | Posted By: Abbasali tf

പന്തളം: കൂട്ടുകാരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോള്‍ ഏഴാം ക്ലാസുകാരിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ റിമാന്‍ഡ് ചെയ്തു. പശ്ചിമ ബംഗാള്‍ മാള്‍ഡാ ഹരിണാംപൂര്‍ സ്വദേശി ഗുലാം മുത്തുജ(22)നെയാണ് പന്തളം പോലിസ് അറസ്റ്റ്് ചെയ്ത് കോടതിയില്‍ ഹാജറാക്കിയത്. കഴിഞ്ഞ 27ന് നടന്ന സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ കണ്ടെത്താന്‍ കഴിയാതെ പോലിസ് വലയുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ വൈകീട്ട് കടക്കാട് മാര്‍ക്കറ്റ് കവലയില്‍ ഇയാള്‍ സമാന രീതിയില്‍ കത്തി കാട്ടി ആളുകളെ ഭീക്ഷണിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന്  പോലീസ് അറസ്റ്റു ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതും താനായിരുന്നെന്ന കുറ്റം പ്രതി സമ്മതിച്ചതെന്ന് പോലിസ് പറഞ്ഞു. ഒരു വര്‍ഷമായി കടക്കാട് മാര്‍ക്കറ്റിനു സമീപം വാടകയ്ക്കു താമസിച്ച് നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു ഗുലാം മുത്തുജ. പന്തളം സിഐ ആര്‍ സുരേഷ്, എസ്‌ഐ ടി എം സൂഫി, സി പി സുരഷ് ബാബു, മധു അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day