|    Nov 23 Thu, 2017 8:37 pm
FLASH NEWS
Home   >  Kerala   >  

‘ഏഴാംനൂറ്റാണ്ടിന്റെ പ്രാകൃത ബോധം പേറുന്ന മുസ്‌ലിം തീവ്രവാദികളാണ് ഗെയിലിനെ പ്രതിരോധത്തിലാക്കുന്നത്’: സിപിഎം

Published : 3rd November 2017 | Posted By: shins

കോഴിക്കോട്: ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃതബോധം പേറുന്ന മുസ്‌ലിം തീവ്രവാദികളാണ് ഗെയില്‍ പദ്ധതിക്കെതിരേ ജനങ്ങളെ ഇളക്കി വിടുന്നതെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി. പ്രവാചകന്‍ മുഹമ്മദ് ജനിക്കുകയും ഇസ്‌ലാം പ്രബോധനം നടക്കുകയും ചെയ്ത ഏഴാം നൂറ്റാണ്ടിനെ എടുത്തു പരാമര്‍ശിച്ചുകൊണ്ടാണ് സിപിഎമ്മിന്റെ ആരോപണം. ഗെയില്‍ വിരുദ്ധ സമരത്തെ മതവുമായി ചേര്‍ത്തുവച്ച എതിര്‍ക്കുന്ന സിപിഎം നയത്തിനെതിരേ വന്‍തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. നേരത്തേ പുതുവൈപ്പില്‍ നടന്ന സമരത്തിനെതിരേയും സര്‍ക്കാരും പോലീസും ‘തീവ്രവാദ’ ആരോപണം ഉന്നയിച്ചിരുന്നു. മലപ്പുറത്തുനിന്നുള്ള എസ്ഡിപിഐ, പോപുലര്‍ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വര്‍ഗീയ തീവ്രവാദി സംഘങ്ങളെ  ഒറ്റപ്പെടുത്തേണ്ടതിനു പകരം കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ അവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക