|    Apr 29 Sat, 2017 9:00 pm
FLASH NEWS

ഏഴഴക് വിരിയിച്ച് പ്രീമിയര്‍ ലീഗ്

Published : 28th November 2016 | Posted By: SMR

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം മല്‍സരങ്ങളില്‍ ഏഴഴക് വിരിഞ്ഞുനിന്നു. സംഭവും മറ്റൊന്നുമല്ല മിക്ക ക്ലബുകളും ഷൂവിന്റെ ലെയ്‌സിലും ക്യാപ്റ്റന്റെ റിബണിലും മവവില്‍ കളറുകള്‍ നിറച്ചാണ് മല്‍സരത്തിനിറങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്യാപ്റ്റന്‍ ഫെര്‍ണാണ്ടിഞ്ഞോയും ആഴ്‌സനല്‍ ക്യാപ്റ്റന്‍ പെര്‍ മെര്‍ടേസ്‌കറും മല്‍സരത്തിനിറങ്ങിയത് മഴവില്ലിന്റെ കളറുള്ള ക്യാപ്റ്റന്‍ റിബണുമായാണ്. ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സനും മഴവില്‍ റിബണ്‍ ധരിച്ചാണ് മല്‍സരത്തിനിറങ്ങിയത്. ഇന്നലെ നടന്ന മല്‍സരത്തിലെ ടീമുകളിലെ മിക്ക താരങ്ങളുടേയും ഷൂവിന്റെ ലെയ്‌സും മഴവില്‍ കളറിലായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day