|    Nov 18 Sat, 2017 12:58 am
Home   >  Todays Paper  >  Page 4  >  

ഏലൂര്‍ എച്ച്‌ഐഎല്‍ കമ്പനിയില്‍ പൊട്ടിത്തെറി; 12 പേര്‍ക്കു പരിക്ക്

Published : 3rd November 2016 | Posted By: SMR

കളമശ്ശേരി: ഏലൂര്‍ എച്ച്‌ഐഎല്‍ കമ്പനിയിലെ ടാങ്കറില്‍ കൊണ്ടുവന്ന കാര്‍ബണ്‍ഡൈസള്‍ഫൈഡ് സ്റ്റോറേജ് കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ പൊിത്തെറിച്ചു. അപകടത്തില്‍ കമ്പനി മാനേജരടക്കം 12 പേര്‍ക്കു പരിക്ക്.
കമ്പനി ഡെപ്യൂട്ടി മാനേജര്‍ ഗണപതി(50), സൂപ്പര്‍വൈസര്‍ പോള്‍ പി തോമസ്, രഞ്ജിത് കെ ജോസ്(39), ജോണ്‍(59), ആന്റണി(51), പുരുഷോത്തമന്‍(45), ജോഷി(50), നാസര്‍(46), വര്‍ഗീസ് അഖില്‍(25), അഗസ്റ്റിന്‍ റ്റിജോ(26), വിജയകുമാര്‍(43), അനന്തപനാഭന്‍(23) എന്നിവരെ പരിക്കുകളോടെ എറണാകുളം മെഡിക്കല്‍ സെന്ററിലും ഇടപ്പള്ളി കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗണപതിക്കും പോള്‍ പി തോമസിനുമാണ് കൂടുതലായി പൊള്ളലേറ്റിരിക്കുന്നത്. ഇന്നലെ രാവിലെ 10നായിരുന്നു അപകടം. എച്ച്‌ഐഎല്‍ കമ്പനിയുടെ മാങ്കോ സബ് പ്ലാന്റിലേക്ക് ഉപയോഗത്തിനായി ഇസ്രായേലില്‍നിന്നും ഇറക്കുമതി ചെയ്ത കാര്‍ബണ്‍ഡൈസള്‍ഫൈഡ് കൊച്ചി തുറമുഖത്തുനിന്നും ടാങ്കര്‍ ലോറി വഴിയാണ് എച്ച്‌ഐഎല്ലില്‍ എത്തിച്ചത്. ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന കാര്‍ബണ്‍ഡൈ സള്‍ഫൈഡ് കമ്പനിയിലെ സ്റ്റോറേജിലേക്ക് മാറ്റുന്നതിടയിലാണ് പൊിത്തെറി. തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തിലാണ് ജീവനക്കാര്‍ക്ക് പൊള്ളലേറ്റത്. തീപ്പിടിത്തത്തെത്തുടര്‍ന്ന് കാര്‍ബണ്‍ഡൈസള്‍ഫൈഡുമായി എത്തിയ ടാങ്കര്‍ ലോറിയുടെ ടയറും പൊിത്തെറിച്ചു. വാതക ചോര്‍ച്ചയെത്തുടര്‍ന്ന് സമീപത്തുള്ളവര്‍ക്കും കമ്പനിയിലുള്ളവര്‍ക്കും ശാരീരികാസ്വസ്ഥതയും ഉണ്ടായി.  ഏലൂര്‍ ഫയര്‍ഫോഴ്‌സിനു പുറമേ ആലുവ, തൃക്കാക്കര, ഗാന്ധിനഗര്‍ ഫാക്ട്, ബിഎസ്‌സിഎസ് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റ് എത്തിയാണ് വാതകചോര്‍ച്ചയും തീയണക്കാനും ശ്രമിച്ചത്. വൈകീ് ഏഴോടെ ചോര്‍ച്ചയുണ്ടായ ടാങ്കില്‍നിന്നും വാതകം മാറ്റി. ജില്ലാകലക്ടര്‍ മുഹദ് വൈ സഫിറുല്ലയടക്കം ഉന്നത  ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക