|    Dec 19 Wed, 2018 7:52 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഏലൂരില്‍ കിടക്ക നിര്‍മാണ യൂനിറ്റിന് തീപ്പിടിച്ച് വന്‍ നാശനഷ്ടം

Published : 18th November 2018 | Posted By: kasim kzm

കളമശ്ശേരി: ഏലൂരില്‍ കിടക്ക നിര്‍മാണ യൂനിറ്റിന് തീപ്പിടിച്ച് വന്‍ നാശനഷ്ടം. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഏലൂര്‍ മേത്താനം ബസ്സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന നിര്‍മാണ യൂനിറ്റിനാണ് തീപ്പിടിച്ചത്. ഹര്‍ത്താല്‍ ആയതിനാല്‍ ഇന്നലെ യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍, വൈകുന്നേരം മൂന്നോടെ ലോഡ് കയറ്റി പോയിരുന്നു. ഇതിനുശേഷം ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ കമ്പനിയുടെ മുകളിലത്തെ നിലയില്‍ നില്‍ക്കുമ്പോഴാണ് യൂനിറ്റിന്റെ താഴത്തെ നിലയില്‍ നിന്നു പുക ഉയരുന്നത് വഴിയാത്രക്കാര്‍ കണ്ടത്.
ഉടനെ യൂനിറ്റിലെ ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ കെട്ടിടത്തില്‍ നിന്നു പുറത്തിറങ്ങുകയായിരുന്നു. ഇതിനിടയില്‍ യൂനിറ്റില്‍ ഉണ്ടായിരുന്ന കിടക്കകളിലേക്കും കിടക്കനിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളിലേക്കും തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ ഏലൂര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് ഒരു യൂനിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ആലുവ, പറവൂര്‍, എറണാകുളം, വൈപ്പിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റ് എത്തി രണ്ടര മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനെടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്.
കണ്ണൂര്‍ സ്വദേശിയുടെ നിയന്ത്രണത്തിലുള്ളതാണ് കമ്പനി. തീ പിടിച്ച സമയം 250ഓളം കിടക്കകളും മറ്റ് അസംസ്‌കൃതവസ്തുക്കളും യൂനിറ്റില്‍ ഉണ്ടായിരുന്നതായി കമ്പനിയിലെ ജീവനക്കാരി പറഞ്ഞു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
തീപ്പിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. ജില്ല ഫയര്‍ ഓഫിസ ര്‍ സംഭവസ്ഥലത്തു പരിശോധന നടത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss