|    Oct 21 Sun, 2018 2:29 pm
FLASH NEWS

ഏലപ്പാറയില്‍ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം; നാലുപേര്‍ക്കു പരിക്ക്

Published : 20th September 2017 | Posted By: fsq

 

പീരുമേട്: ഏലപ്പാറ കോഴിക്കാനത്ത് കോണ്‍ഗ്രസ്-സിപിഎം. സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്ക്. സിപിഎം ഏലപ്പാറ ലോക്കല്‍ കമ്മിറ്റിയംഗം ബോസന്‍ (40), കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വി തോമസ് (33),  സരോജ (54),  ദീപക്, എന്നിവര്‍  പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രി കോഴിക്കാനം കിഴക്കേ പുതുവലില്‍ കുടുംബ പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനായാണ് അഞ്ചോളം വരുന്ന സി പി എം പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ യാതൊരു പ്രകോപനവും കൂടാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചതായാണ് പരാതിയില്‍ പറയുന്നത്. തലയ്ക്കു സാരമായി പരിക്കേറ്റ ബോസനെ അക്രമണത്തിനു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടി പോലീസ് നടപടി സ്വീകരിക്കണമെന്ന് സി പി എം നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് പീരുമേട് പോലീസില്‍ പരാധിയും നല്‍കിയിട്ടുണ്ട്. അക്രമണത്തിനു നേതൃത്വം നല്‍കിയതായി പറയപ്പെടുന്ന സംഘത്തിലെ ഒരാളെയും വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിക്കുകയും തുടര്‍ന്നു പരിക്കേറ്റതായും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പറയുന്നു. എന്നാല്‍ സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമല്ല വ്യക്തി വൈരാഗ്യമാണെന്നും പോലീസ് പറയുന്നു.പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss