|    Nov 22 Wed, 2017 4:33 am
FLASH NEWS

ഏലത്തോട്ടത്തിലെ മോട്ടോര്‍ മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

Published : 11th August 2017 | Posted By: fsq

 

കുമളി: ഏലത്തോട്ടത്തില്‍ നിന്നു കീടനാശിനി തളിക്കുന്ന മോട്ടോര്‍ മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കുമളി ആനവിലാസം സ്വദേശികളായ വളളിയാംതടം പുളിക്കപ്പറമ്പില്‍ പട്ടാണി പ്രദീപ് എന്നു വിളിക്കുന്ന രാജുമോന്‍ (27), കല്ലേപ്പുരമേട് ചേരുംതടത്തില്‍ സജി മാത്യു (41), തഴവേലില്‍ വീട്ടില്‍ ബിജു (45) എന്നിവരാണ് കുമളി പോലിസിന്റെ പിടിയിലായത്. 2016 സപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആനവിലാസം നെടുംതൊട്ടിയിലെ സ്വകാര്യ ഏലത്തോട്ടത്തില്‍ കീടനാശിനി തളിക്കുന്നതിനു വേണ്ടി ഉപയോഗിച്ച മൂന്ന് എച്ച്പി മോട്ടോറാണ് ഇവര്‍ മോഷ്ടിച്ചു മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിയത്. മോട്ടോര്‍ സൂക്ഷിച്ച സ്റ്റോറിന്റെ താഴ് ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചുമാറ്റിയ ശേഷമാണ് മോഷണം നടത്തിയത്. സജി മാത്യുവിന്റെ ബന്ധുവിന്റെ മോട്ടോര്‍ ആണെന്നറിയിച്ച് 25,000 ത്തോളം രൂപ വിലമതിക്കുന്ന മോട്ടോര്‍ 13,000 രൂപയ്ക്ക് ആനവിലാസം സ്വദേശിയായ മറ്റൊരാള്‍ക്ക് ഇവര്‍ വില്‍പ്പന നടത്തുകയാണ് ചെയ്തത്. പണം വാങ്ങിയ ശേഷം പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ മൂവര്‍ സംഘം ഒളിവില്‍ പോകുകയായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ ആനവിലാസത്തു നിന്നാണ് പട്ടാണി പ്രദീപ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മറ്റു രണ്ടു പേരെയും പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പിന്നീട് സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ നിന്നാണ് പോലിസ് മോട്ടോര്‍ കണ്ടെടുത്തത്. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി. ആനവിലാസം ഭാഗത്ത് സമാന രീതിയിലുള്ള മോഷണം നടന്നിട്ടുണ്ടെന്നും ഇതുമായി ഇവര്‍ക്കു ബന്ധമുണ്ടോയെന്ന് അന്വേഷണം നടത്തുമെന്നും പോലിസ് പറഞ്ഞു. കുമളി എസ്‌ഐ എം വൈ ജോസഫ്, ജൂനിയര്‍ എസ്‌ഐ പ്രദീപ്കുമാര്‍ കെ, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ബെര്‍ട്ടിന്‍ ജോസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ കുമാര്‍, വിനോദ്, മോബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക