|    Jun 25 Mon, 2018 10:14 am
FLASH NEWS

ഏലം കൃഷിയില്‍ പുതിയ പരീക്ഷണങ്ങളും പ്രവണതകളും

Published : 13th August 2017 | Posted By: fsq

 

തോമസ് ജോസഫ്്

തൊടുപുഴ: ജില്ലയിലെ ഏലംകൃഷി പെരുമ പുകള്‍പെറ്റതാണ്. ജില്ലയുടെ മണ്ണും കാലാവസ്ഥയും ഏലത്തിന് അനുയോജ്യമെന്നു മനസിലാക്കി 150 വര്‍ഷം മുമ്പ് ആരംഭിച്ച ഏലംകൃഷി പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുകയാണ്. മുമ്പ് മഴയെ മാത്രം ആശ്രയിച്ചായിരുന്നു മുമ്പ് കൃഷി. നല്ല ജലസേന സൗകര്യവും തണലുമുള്ള തോട്ടങ്ങളില്‍ മാത്രം ഏലം ംികച്ച വിളവുതന്നു. വേനല്‍ക്കാലത്ത് വെയില്‍ കനക്കുന്നതോടെ ഏലത്തട്ടകള്‍ കരിഞ്ഞുണങ്ങി. അടുത്ത മഴക്കാലത്ത് കിളിര്‍ക്കുന്നതും നട്ടുപിടിപ്പിക്കുന്നതും മാത്രം തോട്ടത്തില്‍ നിലനിന്നു. ഇപ്പോള്‍ മിക്ക തോട്ടങ്ങളിലും ഡ്രിപ്പ് ഇറിഗേഷന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ കര്‍ഷകര്‍ ബദ്ധശ്രദ്ധരാണ്. ഇതിന് ബാങ്ക് ലോണ്‍ തരപ്പെടുത്തിയും മറ്റ് മാര്‍ഗങ്ങളില്‍കൂടി പണം കണ്ടെത്തിയും ജലസേചന സൗകര്യം ഏര്‍പ്പെടുത്തിവരുന്നു. ഇതോടെ ഏലത്തിന്റെ ശരാശരി ഉല്‍പാദനം കൂടിയിട്ടുണ്ട്. ഏലത്തിന്റെ ഉല്‍പാദനം കൂടുതല്‍ മെച്ചപ്പെടുത്താനും കൃഷിച്ചെലവ് കുറയ്ക്കാനും ഏതു മാര്‍ഗവും സ്വീകരിച്ചുവരുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. കീടനാശിനികള്‍, ഹോര്‍മോണ്‍ മരുന്നുകള്‍, കുമിള്‍ നാശിനികള്‍, രാസ ജൈവ വളങ്ങള്‍ മുതലായവയ്ക്ക് നാള്‍തോറും വില കയറുകയാണ്. ഏലം കൃഷിക്ക് അത്യാവശ്യമായ ചാണകപ്പൊടിയാവട്ടെ എങ്ങും കിട്ടാനില്ല. തമിഴ്‌നാട്ടിലൊക്കെ പോയാണ് മുമ്പ് കര്‍ഷകര്‍ ചാണകപ്പൊടി വാങ്ങിയിരുന്നത്. ഇതിനുവരുന്ന കനത്ത ലോറിക്കൂലി, കയറ്റിയിറക്കു കൂലി, നികുതി, കൃഷിച്ചെലവ് മുതലായവയെല്ലാം കര്‍ഷകര്‍ക്ക് വലിയ ഭാരമാണ് നിലവിലുണ്ടായിരുന്നത്. ഇതിനു പകരം ഏലച്ചെടിക്ക് സ്േ്രപ ചെയ്തുകൊടുക്കുന്ന, ജൈവവളത്തിനു പകരമുള്ള മരുന്നുകള്‍ മാര്‍ക്കറ്റില്‍ വ്യാപകമായിക്കഴിഞ്ഞു. ഈ മരുന്നു പ്രയോഗിച്ചാല്‍ ചാണകപ്പൊടി, ക—മ്പോസ്റ്റ് മുതലായ ജൈവവളത്തിന്റെ ആവശ്യമില്ല. കൃഷിച്ചെലവ് കുറയ്ക്കാം, ലോറിക്കൂലി, കയറ്റിറക്കു കൂലി മുതലായവ ആവശ്യമില്ല. തൊഴിലാളികളുടെ എണ്ണവും കുറയ്ക്കാം. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് സ്േ്രപ ചെയ്തുകൊടുത്തല്‍ മതി. ഏലത്തിനുണ്ടാവുന്ന ഏതു രോഗത്തിനും ശക്തമായ കീട- കുമിള്‍ നാശിനികളാണ് മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. രോഗമേതെന്ന് വിശദമാക്കിയാല്‍ കീട- കുമിള്‍ നാശിനി കമ്പനികളുടെ റപ്രസന്റേറ്റീവുമാര്‍ ഉടന്‍ പ്രതിവിധി പറഞ്ഞുതരും. അവരുടെ കമ്പനി വില്‍ക്കുന്ന മരുന്ന് പ്രയോഗിക്കുകയേ വേണ്ടൂ. ശരത്തിന്് നീളവും ഉറപ്പും ലഭിക്കാന്‍, പൂവ് കൂടുതല്‍ വിരിയാന്‍, പൂവ് കൊഴിച്ചില്‍ തടയാന്‍, കായ്പിടിത്തം വര്‍ധിക്കാന്‍, എലക്കായയില്‍ ചൊറി ഉണ്ടാവാതിരിക്കാന്‍, നീളമുള്ള ബോള്‍ഡ് ഏലക്കായ് ഉണ്ടാവാന്‍ ഇതിനെല്ലാം ഹോര്‍മോണ്‍ മരുന്നുകള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. ഇതിന്റെ പ്രയോഗവിധികള്‍ പറഞ്ഞുതരാന്‍ മരുന്നുകമ്പനികളുടെ പ്രതിനിധികള്‍ സദാ സന്നദ്ധര്‍. കൃഷിഭവനുകളുടെ സേവനം കര്‍ഷകര്‍ ഉപയോഗപ്പെടുത്തുന്നതുപോലും തീരെ കുറഞ്ഞിട്ടുണ്ട്. ഏലംകൃഷി മേഘലയിലേക്ക് പുതിയ തലമുറ ആളുകള്‍ കടന്നുവന്നതോടെ ഇതുവരെ നടത്തിപ്പോന്ന കൃഷിരീതികള്‍ക്ക് കാതലായ മാറ്റം വന്നിട്ടുണ്ട്. ഏഴ്, പത്ത്, 15 വര്‍ഷത്തേക്ക് തോട്ടമുടമകളില്‍നിന്ന് പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന രീതി കൂടിവരുന്നു. കൃഷിച്ചെലവ് പരമാവധി കുറച്ച് ചുരുങ്ങിയ സമയംകൊണ്ട് ഏറെ ലാഭം നേടുക എന്ന ചിന്തയിലാണ് പുതിയ കര്‍ഷകര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss