|    Jan 18 Wed, 2017 7:14 am
FLASH NEWS

ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ നടപടി

Published : 7th October 2016 | Posted By: Abbasali tf

തൊടുപുഴ: കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഏലം കൃഷി മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ കലക്ടറേറ്റില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ കെ ആര്‍ പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഏലം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കര്‍ഷക സംഘടനാ പ്രതിനിധികളുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നത്.കാലാവസ്ഥാ വ്യതിയാനം മൂലം മഴ കാര്യമായി കുറഞ്ഞത് ഏലച്ചെടികള്‍ കരിഞ്ഞു പോകുന്നതും രോഗബാധയുംമൂലം ഏലത്തിന്റെ വിളവിനെ കാര്യമായി ബാധിച്ചതായും കര്‍ഷകര്‍ പറഞ്ഞു.ഫെബ്രുവരിയില്‍ ചൂട് കൂടുതലായിരുന്നതും വേനല്‍മഴ ലഭിക്കാതിരുന്നതും കൃഷിയെ കാര്യമായി ബാധിച്ചു.തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കുറഞ്ഞതും തുലാവര്‍ഷം വരാത്തതും ആകെയുള്ള ആറു വിളവെടുപ്പില്‍ ഏറ്റവും നല്ല വിളവെടുപ്പായ ആദ്യത്തെ രണ്ട് വിളവെടുപ്പുകള്‍ മുടങ്ങി. ജലസേചനത്തിന് ആവശ്യമായ വെള്ളം കൃഷിയിടങ്ങളില്‍ ലഭ്യമല്ല. വൈദ്യുതി നിരക്കിലെ വര്‍ദ്ധന ഇരുട്ടടിയായി. പഴയതുപോലെ വൈദ്യുതി താരിഫ് എല്‍ടി ഫൈവിലേക്ക് മാറ്റി നല്‍കണമെന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിച്ചു. നിലവില്‍ നാല് ശതമാനം പലിശ നിരക്കില്‍ പരമാവധി മൂന്ന് ലക്ഷം രൂപ വരെ ലഭിക്കുന്ന വായ്പ അഞ്ച് ലക്ഷം രൂപ വരെയാക്കി ഉയര്‍ത്തിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകുവാന്‍ കഴിയുകയുള്ളൂ.ബാങ്ക് വായ്പക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തണമെന്നും കര്‍ഷകര്‍ ആവശ്യമുന്നയിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി ജി ഉഷാകുമാരി,കട്ടപ്പന അസി. ഡയറക്ടര്‍ എ ടി തോമസ്, വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ പി സി മാത്യു, ആന്റണി കെ മാത്യു, ഹൈറേഞ്ച് സ്‌പൈസസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ രമേഷ് മാത്യു, വി ജെ ജോസഫ് പാമ്പാടുംപാറ ഫാര്‍മേഴ്‌സ് ക്ലബ് പ്രതിനിധികളായ സി എ തോമസ്,സാബു വര്‍ഗീസ്, വിഷ്ണു മോഹനന്‍,ജയന്‍മോഹന്‍ (സ്‌പൈസസ് ഗ്രോവേഴ്‌സ്) സജി വര്‍ക്കി (കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍)എസ് ജയാനന്ദന്‍(അസോസിയേഷന്‍ ഓഫ് സ്‌പൈസസ് ഫാര്‍മേഴ്‌സ്)എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക