|    Nov 23 Thu, 2017 3:02 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഏറ്റുമുട്ടല്‍ സംശയകരം: ജോയ് മാത്യു

Published : 26th November 2016 | Posted By: SMR

തിരുവനന്തപുരം: നിലമ്പൂര്‍ വനത്തിനുള്ളില്‍ മാവോവാദികളെ വെടിവച്ചു കൊന്നതിനെതിരേ വിമര്‍ശനവുമായി സിനിമാ സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്. പോലിസും മാവോവാദികളും തമ്മില്‍ വനത്തിലുണ്ടായ ഏറ്റുമുട്ടലിനെ സംശയത്തോടെയാണു കാണുന്നതെന്ന് ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ചു.
ഇങ്ങനെ സംശയിക്കാന്‍ ഇടത്- വലത് പക്ഷമാവണമെന്നില്ല; മനുഷ്യപക്ഷമായാല്‍ മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റുമുട്ടല്‍ എന്നത് പോലിസ് കെട്ടിച്ചമയ്ക്കുന്ന വ്യാജവാര്‍ത്തയാണെന്നതിനുദാഹരണങ്ങള്‍ നിരവധിയാണ്. കമ്മ്യൂണിസ്റ്റ് നേതാവ് വര്‍ഗീസിനെ വെടിവച്ചു കൊന്നതാണെന്ന സത്യം രാമചന്ദ്രന്‍ പോലിസിന്റെ കുറ്റസമ്മതത്തിലൂടെ പിന്നീട് നമ്മള്‍ അറിഞ്ഞതാണല്ലോ.
വെടിവച്ചുകൊല്ലാന്‍ മാത്രം എന്തായിരുന്നു മാവോവാദികള്‍ ചെയ്ത കുറ്റങ്ങളെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോടു പറയാന്‍ ബാധ്യസ്ഥനല്ലേ എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ച ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക