|    Feb 27 Mon, 2017 1:08 am
FLASH NEWS

ഏറ്റുമുട്ടല്‍ വധം സര്‍ക്കാര്‍ അറിവോടെ; ക്രൈംബ്രാഞ്ച് അന്വേഷണം കുറ്റക്കാരെ രക്ഷിക്കാന്‍: ആര്‍എംപിഐ

Published : 28th November 2016 | Posted By: SMR

കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോവാദി നേതാക്കളെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചത് സര്‍ക്കാരിന്റെ അറിവോടെയാണെന്ന് റവ്യുഷണറി മാര്‍ക്്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ വ്യക്്തമാക്കി. നിഷ്ഠൂരമായ ഈ കൊലപാതകം നടന്നിട്ട് മൂന്നു ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി മൗനം പുലര്‍ത്തുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയതിലും അപാകതകളുണ്ടെന്ന് ബന്ധുക്കള്‍ തന്നെ ആക്ഷേപമുയര്‍ത്തിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും അകറ്റിനിര്‍ത്തിയ പോലിസ് നടപടി ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നതാണ്. ഇന്ത്യയിലെ പ്രമുഖരായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സാന്നിധ്യത്തി ല്‍ മൃതദേഹങ്ങള്‍ റീപോസ്റ്റ്‌മോര്‍ട്ടം നടത്തണം.  മജിസ്റ്റീരിയല്‍ അന്വേഷണം സര്‍ക്കാരിന്റെ ഭാഗമാണ്. അത് അംഗീകരിക്കാനാവില്ലന്നും പ്രസ്താവനയില്‍ വ്യക്തമാക്കി’ഇക്കാര്യത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആര്‍എംപിഐ ആവശ്യപ്പെടുന്നു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ എതിര്‍ക്കുന്ന സിപിഐഎം നേതൃത്വം നല്‍കുന്ന ഭരണകൂടമാണ് മാവോവാദി നേതാക്കളെ ഏകപക്ഷീയമായി ആക്രമിച്ചു കൊലപ്പെടുത്തിയത്. യുഎപിഎക്കെതിരേ പ്രചാരണം നടത്തുന്ന എല്‍ഡിഎഫ് പോസ്റ്റര്‍ ഒട്ടിച്ചതിന് വയോവൃദ്ധനായ മുണ്ടൂര്‍ രാവുണ്ണിയെപ്പോലും യുഎപിഎ ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്. ഡിജിപിയും മലപ്പുറം എസ്്പിയും അടക്കമുള്ളവരെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്ന് ആര്‍എംപിഐ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day