|    Feb 22 Wed, 2017 3:21 am
FLASH NEWS

ഏറ്റുമുട്ടലുണ്ടായില്ലെന്ന് മാവോവാദി വക്താവ്

Published : 28th November 2016 | Posted By: SMR

എടക്കര: നിലമ്പൂര്‍ വനമേഖലയില്‍ വ്യാഴാഴ്ച പോലിസും മാവോവാദികളും തമ്മിലുണ്ടായ വെടിവയ്പ്പ് ഏറ്റുമുട്ടലിനെ തുടര്‍ന്നല്ലെന്ന് മാവോവാദി വക്താവ്. പോലിസ് വാദം ശരിയല്ലെന്നും വെടിവയ്പ്പ് പോലിസിന്റെ ഏകപക്ഷീയമായ നിലപാടിന്റെ ഫലമായിരുന്നുവെന്നും അ ക്ബര്‍ എന്ന് പേര് വെളിപ്പെടുത്തിയ മാവോവാദി വക്താവ് ഞായറാഴ്ച ഉച്ചയോടെ മാധ്യമ പ്രവര്‍ത്തകരെ ടെലഫോണില്‍ അറിയിച്ചു. ആദ്യവെടി പൊട്ടിച്ചത് മാവോവാദികളല്ലെന്നും പോലീസാണെന്നും ഇയാള്‍ വ്യക്തമാക്കി.കാവല്‍ നിന്നിരുന്നവരാണ് പോലീസിന്റെനേരെ ആദ്യവെടിയുതിര്‍ത്തത് എന്നാണ് കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവി നിലമ്പൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കൊല്ലപ്പെട്ട ദേവരാജിന് പ്രമേഹബാധയുണ്ടായിരുന്നു. അജിതക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. മാേവാവാദികള്‍ ക്യാംപ് ചെയ്യുന്ന സ്ഥലത്തെത്തിയ പോലിസ് മൂന്ന് ഭാഗങ്ങളിലൂടെ വളഞ്ഞിട്ടാണ് വെടിവച്ചത്. ക്യാംപില്‍ നിന്ന് 65 മീറ്ററോളം അകലെ നിന്ന് പോലിസാണ് ആദ്യവെടിയുതിര്‍ത്തത്. വെടിശബ്ദം കേട്ട് പുറത്തുവന്ന അജിതയും ദേവരാജനും പോലിസിന് കീഴടങ്ങാമെന്ന് പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വക്താവ് പറയുന്നു. താനുള്‍പ്പെടെ കാവല്‍ നിന്ന നാലുപേര്‍ ഇതേ തുടര്‍ന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ തങ്ങള്‍ മൂന്ന് തവണ പോലീസിനു നേരെ വെടിവച്ചതായും അക്ബര്‍ പറഞ്ഞു. പോലിസിന്റെ കിരാതമായ  നടപടിക്കെതിരേ പൊതുസമൂഹവും ആദിവാസികള്‍, കര്‍ഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രതിഷേധിക്കണം. തങ്ങള്‍ സുരക്ഷിതരാണെന്നും സംഘത്തിലെ ആര്‍ക്കും പരിക്കുകളില്ലെന്നും അംഗബലം വെളിപ്പെടുത്താനാവില്ലെന്നും അക്ബര്‍ പറഞ്ഞു. പോലിസ് നിലപാടിനെതിരേ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കിയപ്പോള്‍ മാവോവാദികളുടെ വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമായി.സേനയുടെ നടപടി അന്യേഷിക്കണം എടക്കര: നിലമ്പൂരില്‍ മാവോവാദികള്‍ക്കെതിരെയുണ്ടായ ആക്രമണം പൊലീസിന്റെ ഏകപക്ഷീയമായിരുന്നുവോയെന്ന് അന്വേഷിക്കണമെന്ന് കേരള യുക്തിവാദി സംഘം ജില്ല സെക്രട്ടറി അഡ്വ. കെ കെ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മാവോവാദികള്‍ക്കായി തിരച്ചില്‍ തുടരുന്നു

എടക്കര: മാവോവാദികള്‍ക്കെതിരേ വെടിവയ്പ്പുണ്ടായ പടുക്ക വനമേഖലയില്‍ പോലിസ് പരിശോധന ഞായറാഴ്ചയും തുടര്‍ന്നു. പ്രത്യേക പരിശീലനം നേടിയ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും നക്‌സല്‍ വിരുദ്ധ സേനയുമാണ് വെടിവയ്പ്പ് നടന്ന ശേഷം വനമേഖലയില്‍ പരിശോധന തുടരുന്നത്. വെടിവയ്പ്പില്‍ പരിക്കേറ്റവര്‍ കാട് വിട്ടുപോകാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയ സേന പഴുതുകളെല്ലാം അടച്ചാണ് നിരീക്ഷണം നടത്തുന്നത്. ഞായറാഴ്ച കൂടുതല്‍ സേനാംഗങ്ങള്‍ കൂടി വനത്തിലേക്ക് കടന്നതായാണ് വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക