|    Mar 23 Thu, 2017 3:39 am
FLASH NEWS

ഏറ്റുമാനൂരില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 10th November 2016 | Posted By: SMR

ഏറ്റുമാനൂര്‍: കഞ്ചാവുമായി യുവാവ് പിടിയില്‍. കൈപ്പുഴ പെരുമ്പള്ളിപറമ്പില്‍ രമേശന്റെ മകന്‍ അഖിലാണ് (24) ഇന്നലെ ഏറ്റുമാനൂര്‍ എക്‌സൈസിന്റെ പിടിയിലായത്. രാവിലെ ഏഴോടെ പട്രോളിങിനിടെ അതിരമ്പുഴ  കൈപ്പുഴ റോഡില്‍ പുളിങ്കാല കവലയില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് പിടികൂടിയ അഖിലിന്റെ കൈയില്‍ നിന്ന് അഞ്ചു ഗ്രാം കഞ്ചാവിന്റെ പൊതി പിടിച്ചെടുത്തു. കൈപ്പുഴ, നീണ്ടൂര്‍, മാന്നാനം ഭാഗത്ത് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അഖില്‍. തേനി, കുമളി ഭാഗത്തു നിന്നും ഏജന്റുമാര്‍ മുഖേന എത്തുന്ന കഞ്ചാവ് പൊതിയോന്നിന് 250 രൂപാ നിരക്കിലാണ് വില്‍പന നടത്തുന്നത്. സ്‌കൂളുകളും കോളജുകളുമാണ് ഇവരുടെ പ്രധാന കച്ചവട കേന്ദ്രം. ഇരുചക്രവാഹനങ്ങള്‍ അപകടകരമാം വിധം ഓടിക്കുന്ന ചെറുപ്പക്കാര്‍ കഞ്ചാവിന് അടിമകളാണെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മദ്യംകഴിച്ച ശേഷം വാഹനമോടിച്ചാല്‍ പോലിസ് പിടികൂടുമെന്നതാണ് ഇവര്‍ കഞ്ചാവിലേക്ക് തിരിയാന്‍ കാരണമെന്നും പറയുന്നു. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍ വി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രിവന്റീവ് ഓഫിസര്‍ പി പി നിസാര്‍, സിവില്‍ ഓഫിസര്‍മാരായ തോമസ് ചെറിയാന്‍, രഞ്ജിത് കെ, ടി എം ശ്രീകാന്ത്, കെ വി അനീഷ്‌കുമാര്‍, സുരേഷ് ബാബു സംഘത്തില്‍ ഉണ്ടായിരുന്നു.

(Visited 10 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക