|    Oct 20 Fri, 2017 9:53 pm
FLASH NEWS

ഏറ്റുമാനൂരപ്പന്‍ കോളജില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം; നാലു പേര്‍ക്ക് പരിക്ക്

Published : 10th November 2016 | Posted By: SMR

ഏറ്റുമാനൂര്‍: ഏറ്റുമാനൂരപ്പന്‍ കോളജില്‍ ഇന്നലെ എസ്എഫ്‌ഐ-എവിബിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. സംഘട്ടനത്തില്‍ പരിക്കേറ്റ ഏറ്റുമാനൂരപ്പന്‍ കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി രാഹുല്‍ ജി പണിക്കര്‍, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആര്‍ ഹരി എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരും ഗവ. ഐടിഐ വിദ്യര്‍ഥികളുമായ നന്ദു കൃഷ്ണന്‍, പ്രജിത് എന്നിവരെ കോട്ടയം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചതിരിഞ്ഞ് 3.30ഓടെയായിരുന്നു സംഭവം. കഴിഞ്ഞ ശനിയാഴ്ച തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗവ. ഐടിഐയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ ഇന്നലെ ഏറ്റുമാനൂര്‍ ടൗണില്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനിടെ ഇതിനിടെ ആര്‍എസ്എസിനെതിരേ മുദ്യാവാക്യം വിളിച്ചതായും പറയപ്പെടുന്നു. ഇതേ തുടര്‍ന്ന് ഏറ്റുമാനൂരപ്പന്‍ കോളജിലേക്കെത്തിയ എബിവിപി പ്രവര്‍ത്തകര്‍ കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു. എബിവിപിക്കാരുടെ കമ്പിവടിക്കുള്ള അടിയേറ്റ് രാഹുല്‍ ജി പണിക്കരുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരേയും കൂട്ടി മെഡിക്കല്‍ കോളജിലെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകനായ ആര്‍പ്പുക്കര സ്വദേശി രോഹിതുമായി സംഘര്‍ഷം ഉണ്ടായി.

കോളജിന് ഇന്ന് അവധിഏറ്റുമാനൂര്‍: എസ്എഫ്‌ഐ എബിവിപി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇന്ന് ഏറ്റുമാനൂരപ്പന്‍ കോളജിന് അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക