|    Oct 18 Wed, 2017 2:57 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഏറ്റവും വലിയ കൊടിമരം: പദ്ധതി ബേക്കല്‍ സ്വദേശികളുടേത്

Published : 14th August 2016 | Posted By: SMR

കാസര്‍കോട്: ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ 293 അടി ഉയരമുള്ള കൊടിമരത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ഉയര്‍ത്തുന്ന പതാക നിര്‍മിക്കുന്നത് ബേക്കല്‍ സ്വദേശികളായ സഹോദരങ്ങളുടെ കമ്പനി.
20 വര്‍ഷമായി സൗത്ത് ഏഷ്യയില്‍ ദേശീയപതാകയും കൊടിമരവും നിര്‍മിച്ചുനല്‍കുന്ന ബേക്കല്‍ മൗവ്വല്‍ സ്വദേശി എം സി ഹനീഫയും സഹോദരന്‍ ശഫീഖും നടത്തുന്ന ചാനല്‍ ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ എന്ന കമ്പനിക്കാണ് ദേശീയപതാക നിര്‍മിക്കാന്‍ കരാര്‍ ലഭിച്ചത്. മുംബൈയിലും യുഎഇയിലും വിവിധയിനം കരാറുകള്‍ ഏറ്റെടുത്തു നടത്തുന്ന ചാനല്‍ഗ്രൂപ്പ് ഇന്റര്‍നാഷനലിന് ജില്ലയില്‍ നിരവധി സ്ഥാപനങ്ങളുണ്ട്.
ദുബയ് ജുമൈര, അബൂദബി ബാക്ക് വാട്ടര്‍, ഷാര്‍ജ ലൈക്, തെഹ്‌റാന്‍, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ ലോകത്തിലെ ഉയരം കൂടിയ കൊടിമരങ്ങള്‍ക്കായി പതാക നിര്‍മിച്ചുനല്‍കുന്നത് ഈ കമ്പനിയാണ്.
ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരം യുഎഇ എംബസി മുഖേനയാണ് ജാര്‍ഖണ്ഡിനു വേണ്ടി കരാര്‍ ലഭിച്ചത്. ഹൈദരാബാദിലുള്ള രണ്ടാംസ്ഥാനക്കാരനായ കൊടിമരത്തിനായി 33ഃ22 മീറ്റര്‍ ദേശീയപതാകാ നിര്‍മാണത്തിന്റെ അണിയറയിലാണ് ഈ സഹോദരങ്ങള്‍.
യുവി കോട്ട് ചെയ്ത പ്രത്യേകതരം മെറ്റീരിയല്‍ സ്വയം വികസിപ്പിച്ചെടുത്താണ് ഇത്തരം പതാക നിര്‍മിക്കുന്നത്. 130 കിലോ ഭാരം വരുന്ന പതാക പ്രത്യേകം നൂല്‍ കൊണ്ട് എംബ്രോയ്ഡറി ചെയ്താണ് പൂര്‍ത്തീകരിക്കുന്നത്. ചാനല്‍ എന്ന ബ്രാന്റില്‍ ഫൈബര്‍, അലൂമിനിയം, സ്റ്റെയിന്‍ലസ് സ്റ്റീല്‍ എന്നിവയില്‍ ഫഌഗ് പോള്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്.
ഇതിന്റെ ഒരു യൂനിറ്റ് മെയ്ക്ക് ഇന്‍ ഇന്ത്യ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ചാനല്‍ ഗ്രൂപ്പ് ഇന്റര്‍നാഷനല്‍  കമ്പനി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക