|    Jan 25 Wed, 2017 5:04 am
FLASH NEWS

ഏറ്റവും ചെറിയ യന്ത്രഘടന രൂപകല്‍പന ചെയ്തവര്‍ രസതന്ത്ര നൊബേല്‍ പങ്കിട്ടു

Published : 6th October 2016 | Posted By: SMR

സ്റ്റോക്‌ഹോം: ഏറ്റവും ചെറിയ യന്ത്രഘടന രൂപകല്‍പന ചെയ്ത മൂന്നുപേര്‍ ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. ഫ്രാന്‍സിലെ ഴാന്‍ പിയറി സവാഷ്, യുഎസിലെ സര്‍ ഫ്രാസര്‍ സ്റ്റോഡാര്‍ട്ട്, നെതര്‍ലാന്‍ഡ്‌സ് സ്വദേശി ബെര്‍നാര്‍ഡ് ഫെരിന്‍ജ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. മുടിയിഴയേക്കാള്‍ ആയിരം മടങ്ങ് നേരിയ യന്ത്രമാണ് ഇവര്‍ കണ്ടെത്തിയത്. ലോകത്തെ ഏറ്റവും ചെറിയ യന്ത്രസൃഷ്ടിയായിരിക്കും ഇത്. ഊര്‍ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാനാവുന്ന ചലനങ്ങള്‍ ഉള്‍ക്കൊള്ളുന്ന തന്‍മാത്രകളുടെ രൂപീകരണമാണിത്. ചലനങ്ങള്‍ നിയന്ത്രണവിധേയമായിരിക്കും.
അര്‍ബുദമുള്‍പ്പെടെ വിവിധ രോഗങ്ങളുടെ ചികില്‍സയ്ക്കായി കോശങ്ങളിലേക്ക് നേരിട്ട് മരുന്നെത്തിക്കാന്‍ ഭാവിയില്‍ കണ്ടുപിടിത്തം സഹായകമായേക്കുമെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. 1983ല്‍ ഴാന്‍ പിയറി സവാഷാണ് തന്‍മാത്രാ മെഷീനുകളെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത്. അദ്ദേഹമിപ്പോള്‍ സ്ട്രാസ്ബൂര്‍ഗ് സര്‍വകലാശാലയിലെ പ്രഫസറും സിഎന്‍ആര്‍എസ് ഗവേഷണവിഭാഗം ഡയറക്ടറുമാണ്. ഒരു കുഞ്ഞു ലിഫ്റ്റ്, കൃത്രിമ മാംസപേശി, ചെറിയ മോട്ടോര്‍ എന്നിവ ഉപയോഗിച്ചായിരുന്നു ഇവരുടെ കണ്ടുപിടിത്തം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക