|    May 23 Tue, 2017 2:43 pm
FLASH NEWS

ഏറ്റവും കൂടുതല്‍ ഒളിംപിക്‌സില്‍ പങ്കെടുത്ത താരമായി ഓക്‌സാന

Published : 6th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഏഴ് ഒളിംപിക്‌സില്‍ പങ്കെടുത്തതിന്റെ അനുഭവസമ്പത്തുമായാണ് ഉസ്‌ബെസ്‌കിസ്ഥാന്‍ താരം ഓക്‌സാന ചുസോവിറ്റിന റിയോയിലെത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഒളിംപിക്‌സില്‍ പങ്കെടുത്തതിന്റെ ക്രെഡിറ്റും ജിംനാസ്റ്റിക് താരമായ ഓക്‌സാനയ്ക്കാണ്.
ഇരുപത്തിയഞ്ച് വര്‍ഷം നീണ്ട കരിയറില്‍ 1992ലെ ബാഴ്‌സലോണ ഒളിംപിക്‌സിലാണ് താരം ആദ്യമായി പങ്കെടുക്കുന്നത്. ജര്‍മനിയില്‍ ജനിച്ച ഓക്‌സാന ആദ്യം ജര്‍മനിക്കും സോവിയറ്റ് യൂനിയനും വേണ്ടി മല്‍സരിച്ചിട്ടുണ്ട്.  13-ാം വയസ്സില്‍ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ച താരം ഒരു ഒളിംപിക്‌സ് മെഡലടക്കം ഒമ്പതു അന്താരാഷ്ട്ര മെഡലുകള്‍ ഇതിനകം വാരിക്കൂട്ടി. ഒരു കുട്ടിക്ക് ജന്‍മം നല്‍കിയ ശേഷം വീണ്ടും കരിയറിലേക്ക് തിരിച്ചെത്തിയ ഓക്‌സാന ഇക്കുറിയും ഉസ്‌ബെസ്‌കിസ്ഥാന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day