|    Feb 23 Thu, 2017 5:33 pm

ഏറെ ജോലി സാധ്യതയുള്ള ഡിസൈന്‍ കോഴ്‌സിനായി നാഷണണ്‍ ഇന്‍സ്റ്റിയൂട്ടുകള്‍ അപേക്ഷ ക്ഷണിച്ചു

Published : 26th October 2016 | Posted By: mi.ptk

nid-image1

അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാര്‍ തൊഴിലില്ലാതെ നടക്കുമ്പോള്‍ ഏറെ ജോലി സാധ്യതയുള്ള ഡിസൈന്‍ രംഗത്ത് ഡിഗ്രി, പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഡിസൈന്‍ രംഗത്തെ ഏറ്റവും മിടുക്കരായ യുവാക്കളെ വാര്‍ത്തെടുക്കുന്ന നാഷണല്‍ ഡിസൈന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഡിസൈന്റെ ആസ്ഥാനം അഹമ്മദാബാദാണ്.  ഏത് വിഷയത്തില്‍ പ്ലസ്ടു വിജയിച്ചവര്‍ക്കും അടുത്ത പരീക്ഷ എഴുതുന്നവര്‍ക്കും 4 വര്‍ഷത്തെ ഡിഗ്രി പരീക്ഷക്ക്് വേണ്ടി ഓണ്‍ലൈന്‍  വഴി അപേക്ഷ നല്‍കാം. ഡിസൈനില്‍ താല്‍പ്പര്യമുള്ളവരെ ജനുവരിയില്‍ നടക്കുന്ന എഴുത്ത് പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളെ സ്റ്റുഡിയോ ടെസ്റ്റും അഭിമുഖ പരീക്ഷയും നടത്തിയാണ് തിരഞ്ഞെടുക്കുന്നത്. എല്ലാ ദേശീയ സ്ഥാപനങ്ങളിലും ഒ.ബി.സി. വിഭാഗത്തിനും മറ്റും പ്രത്യേകം സംവരണം ഉണ്ട്. ഒ.ബി.സി വിഭാഗത്തിന് 27 ശതമാനമാണ് സംവരണം. വ്യത്യസ്ഥ ബ്രാഞ്ചുകളിലായി 275 പി.ജി സീറ്റുകള്‍ക്ക് പുറമെ ഈയിടെ സ്ഥാപിച്ച വിജയവാഡയിലെയും ഹരിയാനയിലെ കുരുക്ഷേത്രയിലെ സ്ഥാപനത്തിലേക്ക് നാല് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മിടുക്കരായ ഈ സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങുന്ന യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ഇന്ത്യയിലും പുറത്തുമുള്ള പ്രമുഖ സ്ഥാപനങ്ങള്‍ പ്രതിമാസം 2 ലക്ഷം വരെ വേതനം വാഗ്ദാനം നല്‍കിയാണ് ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. കേരളത്തില്‍ പ്രവേശന പരീക്ഷക്ക് തിരുവനന്തപുരമാണ് കേന്ദ്രമാക്കി പ്രഖ്യാപിച്ചിരിക്കുന്നത്.

mumbai-iit1

ടെക്‌നോളജി ആസ്പദമാക്കിയുള്ള ഡിസൈന്‍ കോഴ്‌സുകളാണ് ഇന്ത്യയിലെ മൂന്ന് ഐ.ഐ.ടി സ്ഥാപനങ്ങള്‍ നടത്തുന്നത്. മുംബൈ, ഗുവാഹട്ടി, ജബല്‍പ്പൂര്‍ എന്നിവിടങ്ങളിലുള്ള മൂന്ന് ഐ.ഐ.ടി. സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിഗ്രി കോഴ്‌സിന് വേണ്ടി യുസീഡ് എന്ന പേരിലും പി.ജി.ക്ക് വേണ്ടി സീഡ് എന്ന പേരിലുമാണ് പ്രവേശവന പരീക്ഷ നടത്തുന്നത്. ഡിഗ്രി കോഴ്‌സിന് വേണ്ടി ഏത് പഌസ്ടു ഏത് വിഷയമെടുത്താലും പ്രവേശന പരീക്ഷ എഴുതാമെങ്കിലും ഗുവാഹട്ടി ഐ.ഐ.ടിയില്‍ കണക്ക് എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുന്നത്. യൂസീഡ് പരീക്ഷക്ക് ഈ വര്‍ഷം കോഴിക്കോടും കൊച്ചിയിലും സെന്ററുകള്‍ അനുവദിച്ചിട്ടുണ്ട്. ഡിഗ്രിക്ക് ഗുവാഹട്ടിയില്‍ 45 ഉം, മുംബൈയിലും ജബല്‍പ്പൂരിലും 30 സീറ്റുകള്‍ വീതമാണുള്ളത്. പ്രവേശന പരീക്ഷയില്‍ കണക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ടായിരിക്കും. യുസീഡ് പരീക്ഷയില്‍ മുമ്പിലെത്തുന്ന കുട്ടികളെ വീണ്ടും പരീക്ഷ നടത്താതെയാണ് തിരഞ്ഞെടുക്കുക.

nift-image1

ഫാഷന്‍ രംഗത്തെ ഏറ്റവും പുതിയ പ്രവണത വിദ്യാര്‍്ഥികളിലെത്തിക്കുന്ന കോഴ്‌സുകളാണ് നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി സ്ഥാപനങ്ങള്‍ നടത്തുന്നത്. കണ്ണൂര്‍, ഷില്ലോംങ്, റായ്ബറേലി, പാട്‌ന, കൊല്‍ക്കൊത്ത, കാംഗ്ര്, ജോധ്പൂര്‍, ഹൈദരാബാദ്, ഗാന്ധിനഗര്‍, ചെന്നൈ, ഭുവനേശ്വര്‍, ഭോപ്പാല്‍, ബംഗഌരു, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലെല്ലാം തന്നെ ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പ്രവേശന പരീക്ഷ നടത്തി വിജയിക്കുന്ന വിദ്യാര്‍ത്ഥികളെ വീണ്ടും സ്റ്റുഡിയോ ടെസ്റ്റും അഭിമുഖ പരീക്ഷയും നടത്തിയാണ് സെലക്ഷന്‍ നടത്തുക. കേരളത്തില്‍ കണ്ണൂരായിരിക്കും പരീക്ഷാ കേന്ദ്രം. ഈ മാസം അവസാനം മുതലായിരിക്കും പരീക്ഷയുടെ അപേക്ഷ സ്വീകരിക്കാന്‍ ആരംഭിക്കുക. ഏത് വിഷയത്തില്‍ പഌസ്ടു പാസ്സായവര്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷ എഴുതാന്‍ കഴിയും. ടെക്സ്റ്റയില്‍ ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി, ലെതര്‍ ഡിസൈന്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക