|    Oct 18 Wed, 2017 1:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഏരൂര്‍ കൊലപാതകം : കുടുംബത്തിന് സംരക്ഷണം നല്‍കണം

Published : 4th October 2017 | Posted By: fsq

 

തിരുവനന്തപുരം: അഞ്ചല്‍ ഏരൂരില്‍ പെണ്‍കുട്ടി പീഡനെ തുടര്‍ന്നു കൊല്ലപ്പെട്ട സംഭവത്തില്‍ മാറിത്താമസിക്കേണ്ടി വന്ന മാതാവിനെയും കുടുംബത്തെയും വീട്ടിലേക്കു മടക്കിക്കൊണ്ടു വരാനുള്ള സാഹചര്യമൊരുക്കാനും അവര്‍ക്കു സുരക്ഷയൊരുക്കാനും വനിതാ കമ്മീഷന്‍ പോലിസിനോട് ആവശ്യപ്പെട്ടു. നാട്ടുകാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉള്‍പ്പെടെ സമഗ്രാന്വേഷണം നടത്തണമെന്നു ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടുകാരുമായും മാറിത്താമസിച്ച വീട്ടുകാരുമായും സംസാരിച്ചു രമ്യമായ പരിഹാരം കാണുന്നതിനു സാമൂഹിക പ്രവര്‍ത്തകരും ജനപ്രതിനിധികളും നടത്തുന്ന ശ്രമങ്ങളെ ചെയര്‍പേഴ്‌സണ്‍ അഭിനന്ദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക