|    Jul 18 Wed, 2018 10:16 pm
FLASH NEWS

ഏരൂരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തല്‍

Published : 29th September 2017 | Posted By: fsq

 

കൊല്ലം: ഏരൂരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഏഴുവയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തല്‍. മൃതദേഹത്തെയും പ്രതി പീഡിപ്പിച്ചെന്നാണ് പോലിസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.ബുധനാഴ്ചയാണ് അമ്മൂമ്മയോടൊപ്പം പോയ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുന്നത്. ജങ്ഷനിലെ ഒരുകടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നും പ്രതിയായ രാജേഷ് കുട്ടിയെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് രാജേഷ് പിടിയിലാകുന്നതും കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതും. സ്‌കൂളില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് കുഞ്ഞിനെ മുത്തശ്ശിയുടെ കൈയില്‍ നിന്നും വാങ്ങിയ ശേഷം അമ്പലത്തില്‍ പോകാമെന്ന് പറഞ്ഞായിരുന്നു പ്രതി രാജേഷ് കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോയത്. ഒടുവില്‍ ഇവിടെ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള കുളത്തൂപ്പുഴയിലെ വിജനമായ ഒരു റബര്‍ തോട്ടത്തില്‍ വെച്ച് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകത്തിന് ശേഷം മൃതദേഹത്തിലും ലൈംഗികത പരീക്ഷിച്ചിരുന്നുവെന്ന് പ്രതി പോലിസിനോട് വെളിപ്പെടുത്തി. ഇയാള്‍ തന്നെ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.കുളത്തൂപ്പുഴ ചെറുകര സ്വദേശിയായ രാജേഷ് രണ്ടുമാസം മുമ്പാണ് കുട്ടിയുടെ ബന്ധുവായ സ്ത്രീയുമായി ഒന്നിച്ചുള്ള ജീവിതം തുടങ്ങിയത്. ഇരുവരും നിയമപരമായി വിവാഹിതരായോ എന്ന കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല. ഈ ഓണക്കാലത്താണ് രാജേഷും ഭാര്യയും കുളത്തൂപ്പുഴയില്‍ നിന്നും താമസം ഏരൂരിലെ വീട്ടിലേക്ക് മാറ്റിയത്. രാജേഷ് നേരത്തെ കുളത്തൂപ്പുഴയില്‍ ഒരു വാഹന മോഷണ കേസില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളില്‍ വിജനമായ വന പ്രദേശത്താണ് മൃതദേഹം കണ്ടത്. മൃതദേഹം കണ്ടെത്തിയ വഴി സൗകര്യമില്ലാത്ത പ്രദേശം നേരത്തെ രാജേഷിന്റെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന് സംശയിക്കുന്നു. മൃതദേഹം കണ്ട സ്ഥലത്തിനോട് ചേര്‍ന്ന് ഒരു ഷെഡുമുണ്ട്. പോലിസ് സയന്റിഫിക് സംഘം എത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. കുട്ടിയുടെ മൃതദേഹം കിടന്ന സ്ഥലവും പരിസരവും രാവിലെ മുതല്‍ പോലിസ് വലയം ചെയ്തിരുന്നു. പുനലൂര്‍ ഡിവൈഎസ് പി എ ഷാനവാസിന്റെ മേല്‍നോട്ടത്തില്‍ അഞ്ചല്‍ സി ഐ എ അഭിലാഷിനാണ് അന്വേഷണ ചുമതല. പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടറുടെ റിപോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും പ്രതിക്കെതിരേ ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് അഞ്ചല്‍ സി ഐ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss