|    Sep 26 Tue, 2017 9:18 am

ഏരിയാ സെക്രട്ടറിയുടെ വീടാക്രമണം: മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 25th October 2016 | Posted By: SMR

ചെറുതോണി: സിപിഎം ഇടുക്കി ഏരിയാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്റെ വീടാക്രമിച്ച് മാതാപിതാക്കളെ മര്‍ദ്ദിച്ച കേസില്‍ മൂന്ന് കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ബിജു വാഴപ്പിള്ളില്‍ (38), ജോമോന്‍ കൊച്ചുപറമ്പില്‍(31) മനോജ് മഠത്തിനകത്ത്(38) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ ഈട്ടികവലയില്‍ നിന്നാണ് ഇവരെ തങ്കമണി പോലിസ് കസ്റ്റഡിയിലെടുത്തത്. കട്ടപ്പന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇവരെ നവംബര്‍ നാല് വരെ റിമാന്റ് ചെയ്തു.കഴിഞ്ഞ വ്യാഴാഴ്ച രാത്രി രണ്ടിനാണ് കാല്‍വരിമൗണ്ടിലെ റോമിയോയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് 15 പേരടങ്ങിയ കോണ്‍ഗ്രസ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാതാപിതാക്കളെ മര്‍ദ്ദിച്ചത്.ഇനിയും 12 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. പോലിസ് ഏറ്റവും വേഗം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎംആവശ്യപ്പെട്ടു. അതേസമയം അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും തങ്കമണി എസ് ഐ കെ ജെ ജോഷി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക