|    Aug 18 Sat, 2018 11:48 am
Home   >  National   >  

ഏപ്രില്‍ മൂന്നിന് മുസ് ലിമിനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് കത്തുകള്‍

Published : 31st March 2018 | Posted By: mi.ptk

ലണ്ടന്‍:ഏപ്രില്‍ മൂന്നിന് മുസ് ലിങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ഇംഗ്ലണ്ടില്‍ കത്തുകള്‍ പ്രചരിക്കുന്നു. ഏപ്രില്‍ മൂന്ന് മുസ് ലിങ്ങളെ ആക്രമിക്കാനുള്ള ദിവസം എന്ന തലക്കെട്ടോടുകൂടിയുള്ള കത്താണ് വ്യാപകമായി പ്രചരിക്കുന്നത്.

ഓരോ തരത്തിലുള്ള ആക്രമണത്തിനും പ്രത്യേകം പോയിന്റുകള്‍ നല്‍കുമെന്നും കത്തില്‍ പറുന്നുണ്ട്. സ്ത്രീകളുടെ തലയില്‍ നിന്ന് തട്ടം മാറ്റുന്നവര്‍ക്ക് 25 പോയിന്റ് ഒരു മുസ് ലിമിനെ കൊല്ലുന്നവര്‍ക്ക് 500 പോയിന്റ് പള്ളി ബോംബ് വച്ചു തകര്‍ക്കുന്നവര്‍ക്ക് 1000 പോയിന്റ് എന്നിങ്ങനെയാണ് കത്തില്‍ നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍.

തപാലിലാണ് കത്തുകള്‍ എത്തുന്നത്. എല്ലാവര്‍ക്കും ഒരേ മാതൃകയിലുള്ള കത്തുകളാണ് ലഭിച്ചിരിക്കുന്നത്. ഇവയെല്ലാം തന്നെ ഒരേ സ്ഥലത്ത് നിന്ന് അച്ചടിച്ച് അയച്ചിട്ടുള്ളതാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. കത്ത് ലഭിച്ചവരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ ഇത് പോസ്റ്റ് ചെയ്തിരുന്നു. കത്ത് വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss