|    Feb 22 Thu, 2018 12:38 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഏപ്രില്‍ മുതല്‍ നവംബര്‍ 9 വരെയുള്ള നിക്ഷേപകരുടെ വിവരങ്ങള്‍ ശേഖരിക്കും

Published : 9th January 2017 | Posted By: fsq

bank

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ 9 വരെ രാജ്യത്തെ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ശേഖരിക്കുന്നു. നോട്ട് നിരോധനത്തിന് മുമ്പുള്ള ഇക്കാലയളവിലെ നിക്ഷേപങ്ങളെ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് ആദായ നികുതി വകുപ്പ് ബാങ്കുകളോട് ആവശ്യപ്പെട്ടു. 2016 ഏപ്രില്‍ ഒന്നു മുതല്‍ നോട്ട് പിന്‍വലിച്ചുകൊണ്ട് പ്രഖ്യാപനമുണ്ടായതിന്റെ പിറ്റേദിവസം വരെ ബാങ്കുകളിലെ സേവിങ് അക്കൗണ്ടുകളില്‍ എത്ര പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പ്രധാനമായും പരിശോധിക്കുന്നത്. കൂടാതെ, ബാങ്ക് അക്കൗണ്ട് ആരംഭിച്ച സമയത്ത് പാന്‍ നമ്പര്‍ സജ്ജീകരിക്കുകയോ, ഫോം 60 പൂരിപ്പിച്ച് നല്‍കുകയോ ചെയ്യാത്ത അക്കൗണ്ട് ഉടമകളോട് ഫ്രബ്രുവരി 28ഓടെ ഇത് നല്‍കണമെന്ന് ആവശ്യപ്പെടാനും ബാങ്കുകള്‍ക്ക് നികുതി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫി സുകള്‍ എന്നിവയും ഇക്കാലയളവിലെ നിക്ഷേപ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ആദായ നികുതി വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആദായ നികുതി ആക്ടിലെ 114ബി പ്രകാരം ബാങ്ക് ഉദ്യോഗസ്ഥര്‍, ബാങ്ക് ഇടപാടുകാര്‍ നല്‍കിയ പാന്‍ വിവരങ്ങളും ഫോം 60 വഴി നല്‍കിയ സത്യവാങ്മൂലവും സൂക്ഷിച്ചുവയ്ക്കണം. നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ 9ന് ശേഷം സേവിങ്‌സ് അക്കൗണ്ടുകളില്‍ 2.5 ലക്ഷത്തിനു മുകളിലും കറന്റ് അക്കൗണ്ടുകളില്‍ 12.50 ലക്ഷത്തിന് മുകളിലും നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് ബാങ്കുകളോടും പോസ്റ്റ് ഓഫിസുകളോടും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30വരെ ഇത്തരത്തില്‍ നിക്ഷേപിച്ചവരുടെ കണക്കാണ് നേരത്തേ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. കൂടാതെ, ഇക്കാലയളവില്‍ ഒരു ദിവസം 50,000 രൂപയില്‍ അധികം നിക്ഷേപിച്ചവരുടെ വിവരങ്ങളും നികുതി വകുപ്പ് ശേഖരിച്ചിരുന്നു. പിന്‍വലിച്ച നോട്ടുകളുടെ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പിന്റെ പുതിയ നീക്കങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss