|    Jun 23 Sat, 2018 7:56 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഏപ്രില്‍ മുതല്‍ തൊഴിലുറപ്പ് പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധം

Published : 9th January 2017 | Posted By: fsq

aadhar

ന്യൂഡല്‍ഹി: തൊഴിലുറപ്പു പദ്ധതിക്ക് (മഹാത്മാഗാന്ധി റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം) ഏപ്രില്‍ 1 മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. വര്‍ഷത്തില്‍ നൂറു ദിവസം തൊഴില്‍ ഉറപ്പുനല്‍കുന്നതിനായി 2013ല്‍ കൊണ്ടുവന്ന പദ്ധതിയാണിത്. തൊഴിലുറപ്പുപദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് മാര്‍ച്ച് 31 വരെ ആധാര്‍ രേഖകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍, ആധാര്‍ കാര്‍ഡ് ലഭ്യമാകുന്നതുവരെ റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോയോടുകൂടിയ കിസാന്‍ പാസ്ബുക്ക്, എംജിഎന്‍ആര്‍ഇജിഎസ് തൊഴില്‍ കാര്‍ഡ്, ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നേടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അവസരങ്ങളില്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന സ്ലിപ് കാണിച്ചാല്‍ മതി. ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനു ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss