|    Oct 23 Mon, 2017 5:08 pm
FLASH NEWS

ഏനാമാവ് കരുവന്തലയില്‍ രണ്ട് വീടുകള്‍ കത്തിനശിച്ചു

Published : 28th November 2016 | Posted By: SMR

പാവറട്ടി: ഏനാമാവ് കരുവന്തലയില്‍ ഓലമേഞ്ഞ രണ്ടു വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.  അപ്പനാത്ത് വീട്ടില്‍ അപ്പു, സഹോദരന്‍ വാസു എന്നിവരുടെ വീടുകളാണ് ഇന്നലെ രാവിലെ 11.30ഓടെ കത്തി നശിച്ചത്. അപ്പുവിന്റെ പേരക്കുട്ടി ദ്രുപത് കൃഷ്ണയുടെ ചോറൂണിനായി വീട്ടുകാര്‍ എല്ലാവരും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക്  പോയിരിക്കുകയായിരുന്നു. വൈദ്യുതി കമ്പിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. അപകട സമയത്ത് വീടുകളില്‍ ആരും ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. രണ്ടു വീടുകളിലേയും റേഷന്‍കാര്‍ഡ്, ആധാര്‍ തുടങ്ങിയ രേഖകളും പണവും വസ്ത്രങ്ങളും ഫര്‍ണീച്ചറും നിത്യോപയോഗ സാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്. ഗുരുവായൂരില്‍ നിന്നുള്ള രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഗുരുവായൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ ആര്‍ പ്രദീപ്കുമാര്‍, ലീഡിങ് ഫയര്‍മാന്‍ ജോസഫ് ആന്റണി, പാവറട്ടി എസ്‌ഐ എം ജി ഗിരിജന്‍ എന്നിവരുടെയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വെങ്കിടങ്ങ് വില്ലേജ് ഓഫിസറും ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലത്തെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക