|    Feb 25 Sun, 2018 7:34 am

ഏനാത്ത് ഹര്‍ത്താല്‍ പൂര്‍ണം; പ്രതിഷേധമിരമ്പി

Published : 25th January 2017 | Posted By: fsq

 

ഏനാത്ത്: തകര്‍ന്ന പാലം പുനസ്ഥാപിക്കുന്നതില്‍ വരുന്ന കാലതാമസം ഒഴിവാക്കണമെന്നും അടിയന്തരമായി ബയ്‌ലി പാലം പണിയണമെന്നും അവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഏനാത്ത് യൂനിറ്റിന്റെ നേതൃത്വത്തില്‍ ടൗണില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. മെഡിക്കല്‍ സ്‌റ്റോറുകള്‍ ഒഴിച്ച് മറ്റ് സ്ഥാപനങ്ങള്‍ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. രാവിലെ 10ന്് ഏനാത്ത് വ്യാപാരഭവനില്‍ നിന്നു പ്രകടനം നടന്നു. ശേഷം നടന്ന പ്രതിഷേധ ധര്‍ണയില്‍ പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ഏനാത്ത് യൂനിറ്റ് പ്രസിഡന്റ് രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജി വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്, കെപിസിസി സെക്രട്ടറി പഴകുളം മധു, കുളക്കട ഗ്രാമ പ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ്, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സജി അടൂര്‍, ഏഴംകുളം പഞ്ചായത്ത് അംഗം അഡ്വ. താജുദീന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണ്‍സണ്‍, എസ്ഡിപിഐ ഏനാത്ത് ബ്രാഞ്ച് പ്രസിഡന്റ് ഷൈജു മണ്ണടി, ബിജെപി ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് അനില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഏനാത്ത് യൂണിറ്റ് സെക്രട്ടറി അംബുജാക്ഷന്‍, കോശി സംസാരിച്ചു. ഷാജി കലക്കടയില്‍, ഹരിശ്രീ സായി, എച്ച് ആര്‍ നവാസ്, രവീന്ദ്രന്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss