|    Feb 26 Mon, 2018 1:02 am
FLASH NEWS

ഏനാത്ത് ബെയ്‌ലി പാലത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി ജി സുധാകരന്‍

Published : 22nd January 2017 | Posted By: fsq

 

കൊട്ടാരക്കര: ഏനാത്ത് ബെയ്‌ലി പാലത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി ജി സുധാകരന്‍. കൊട്ടാരക്കരയില്‍ മിനി സിവില്‍ സ്‌റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനായി എത്തിയതായിരുന്നു മന്ത്രി കെഎസ്ടി പി റോഡ് സുരക്ഷാ പദ്ധതിയുടെ നടത്തിപ്പുകാരായ ഇകെകെ ആയിരിക്കും കരാറുകാര്‍. ഈ പദ്ധതിയില്‍ ഇപ്പോള്‍ തന്നെ രണ്ടു കോടി രൂപ ഏനാത്ത് പാലം നവീകരണത്തിനായി വകയിരുത്തിയിട്ടുണ്ട്. തടസങ്ങളില്ലെങ്കില്‍ ഈ തുക കൂടി ഉപയോഗിച്ച് കൂടുതല്‍ ബാധ്യതകള്‍ ഇല്ലാതെ ആറ് മാസത്തിനുള്ളില്‍ എനത്ത്  പാലം നിര്‍മാണം പൂര്‍ത്തിയാക്കും. ഇതിനുള്ള എസ്റ്റിമേറ്റ് എത്രയും പെട്ടെന്നു സമര്‍പ്പിക്കാന്‍ കെഎസ്ടിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലം തകര്‍ച്ചക്ക് തൂണുകള്‍ ഉറപ്പിച്ചതില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇത് സംബന്ധിച്ച് പിഡബ്ലുഡി വിജിലന്‍സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലത്തിന്റെ നിര്‍മാണങ്ങളെല്ലാം വിജിലന്‍സിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും . അന്തമന്‍ പാലത്തിനു ബലക്ഷയം ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ റിപോര്‍ട്ട്. ഏനാത്ത് പാലത്തിനു സമാന്തരമായ  ഇടറോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കും. പാലത്തിനു സംഭവിച്ച ബലക്ഷയത്തിനു പ്രധാന കാരണം മണലൂറ്റാണെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യ ഘട്ടം ഏപ്രില്‍ 30ന് പൂര്‍ത്തീകരിച്ചു ഉദ്ഘാടന സജ്ജമാക്കും. യുഡിഎഫ് ഗവണ്മെന്റ് വെട്ടിക്കുറച്ച നാലാം നില പൂര്‍ത്തീകരിക്കുന്നതിന് ഏഴു കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ കൊട്ടാരക്കരയില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന  26 സര്‍ക്കാര്‍ ഓഫിസുകള്‍ സിവില്‍ സ്‌റ്റേഷന്‍ കെട്ടിടത്തിലേക്ക് മാറ്റാനാവുമെന്നും മന്ത്രി പറഞ്ഞു. ഐഷാപോറ്റി എംഎല്‍എ, നഗരസഭാ കൗണ്‍സിലര്‍മാരായ എസ് ആര്‍ രമേശ്, സി മുകേഷ്, സിപിഎം ഏരിയ സെക്രട്ടറി എന്‍ ബേബി, പൊതുമരാമത്തു ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss