|    Oct 16 Tue, 2018 7:35 pm
FLASH NEWS

ഏനാത്ത് ബെയ്‌ലി പാലം : സേനാംഗങ്ങള്‍ക്ക് നന്ദി പറയാന്‍ മന്ത്രി ജി സുധാകരന്‍ എത്തി

Published : 16th September 2017 | Posted By: fsq

 

അടൂര്‍: ബെയ്‌ലി പാലം നിര്‍മിച്ച സേനാംഗങ്ങള്‍ക്ക് നന്ദി പറയാന്‍ മന്ത്രി ജി സുധാകരന്‍ ഏനാത്ത് എത്തി. ഏനാത്തെ പ്രധാന പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് നിര്‍മിച്ച ബെയ്‌ലി പാലം പൊളിച്ച് കൊണ്ടു പോകുന്ന നടപടി പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മന്ത്രി എത്തിയത്. സൈന്യത്തിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു സന്ദര്‍ശനം. ക്ഷണത്തേക്കാളുപരി ഒരു ജനതയുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സൈന്യം കാണിച്ച സന്മനസിനുള്ള കടപ്പാടും ഒപ്പം നന്ദിയും പ്രകടമാക്കിയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.  സൈനികര്‍ക്ക് ഹസ്തദാനം നടത്തി നന്ദി അറിയിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. ലഫ്. കേണല്‍ വി കെ രാജു, മേജര്‍ വിനീത് ശോഭന്‍ എന്നിവരോട് വിവരങ്ങള്‍ ആരാഞ്ഞ് അര മണിക്കൂറോളം ഇവിടെ    ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. കൊല്ലം ജില്ലയിലെ കുളക്കട കടവിലുള്ളവരെ കാണാ ന്‍ പോകാന്‍ സമയമില്ലാത്തതിനാല്‍ ഐഷാ പോറ്റി എംഎല്‍എയോട് കുളക്കട കടവില്‍ പോയി അവിടെയുള്ളവരെ കാണാന്‍ പറഞ്ഞ ശേഷം മന്ത്രി മടങ്ങി. ഇന്ന് പാലം അഴിച്ചു നീക്കുന്നത് പൂര്‍ത്തിയാവും. നാളെ രാവിലെ പാലത്തിന്റെ ഗര്‍ഡറുകളും മറ്റ് സമഗ്രികളും കയറ്റി സൈന്യം മടങ്ങും. ഡല്‍ഹി, പഞ്ചാബിലെ ജലന്ധര്‍, രാജസ്ഥാനിലെ ജോദ് പൂര്‍ എന്നിവിടങ്ങളിലെ എഞ്ചിനിയറിങ് സ്റ്റോറിലാണ് പാലം പണിയാനുപയോഗിച്ച ഗര്‍ഡറുകളും സാധനസാമഗ്രികളും ഇറക്കി വയ്കുക. കെഎസ്റ്റിപി സുപ്രണ്ടിങ് എഞ്ചിനീയര്‍ എസ് ദീപു, എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ പി എസ് ഗീത, റോഷ് മോന്‍ സ്ഥലത്ത് എത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss