|    Jul 24 Mon, 2017 4:12 am
FLASH NEWS

ഏനാത്ത് ബെയ്‌ലി പാലം ഏപ്രില്‍ പത്തിനകം യാത്രായോഗ്യമാക്കും

Published : 21st March 2017 | Posted By: fsq

 

അടൂര്‍: ഏനാത്ത് ബെയ്‌ലി പാലം ഏപ്രില്‍ പത്തിനകം യാത്രയോഗ്യമാക്കുമെന്ന് പൊതുമാര മത്ത് വകുപ്പ് മന്ത്രി ജി .സുധാകരന്‍ പറഞ്ഞു .ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണത്തിനു ആവശ്യമായ അബട്ട്‌മെന്റിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി .ഇന്നലെ ൈവകിട്ട് മൂന്ന് മണിയോട് യാണ് മന്ത്രി കല്ലടയാറിന്റെ ഏനാത്ത് ഭാഗത്തെ അബട്ട് മെ ന്റി ന്റെ പണികള്‍ നടക്കുന്ന സ്ഥലത്തെ എത്തിയത് .ഡല്‍ഹി സെക്കന്ത്രാബാദ് ,ബംഗാള രു ,എന്നിവിടങ്ങളില്‍ നിന്നുമാണ് ബെയ്‌ലി പാല ത്തിന്റെ നിര്‍മ്മാണത്തിനു ആവശ്യമായ സാധന സമഗീകള്‍ എത്തി യക്കുന്നത് .ഇരുപത് ട്രക്കുകളിലാണ് ഇവ എത്തുന്നത് .ഇന്നലെ ട്രാക്കുകള്‍ സേ ലത്ത് എത്തി .ഇന്നു രാത്രിയോട് ഇവ ഏനാത്ത് എത്തും .
സാധനങ്ങള്‍ എത്തി കഴിഞ്ഞാല്‍ പത്ത് ദി വ സ ത്തിനകം പാലം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു .അബട്ട് മെന്റി ന്റെ നിര്‍മ്മാണം കെ എസ് ടി പി യും, പീഡബ്ലു ഡി യും വേഗത്തിലാണ് പൂര്‍ത്തിയാക്കിയതായി സേന ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു .
ബലക്ഷയം സംഭവിച്ച എ നാത്ത് പാലം ത്തിന്റെ പയലിംഗ് ഉള്‍പ്പടെയുള്ള പണി കള്‍ പൂര്‍ത്തിയാക്കി ഗത ഗതത്തിനു തുറന്നു കൊടുക്കും .
പാലത്തിലുടെ യു ള്ള ഗതഗതം നിരോധിച്ചതോട് ബദല്‍ സംവിധാനം എന്ന നിലയില്‍ അനുബന്ധ റോഡുകള്‍ വീപുലി കരിച്ചു.ബെയ്‌ലി പാലം നിര്‍മ്മിക്കുന്നതിനു ചുമതലയുളള മ ദ് ദ്രാസ് റെജിമെന്റ് ഗ്രൂപ്പ് ആന്റ് സെന്‍ട്രല്‍ സെക്കന്ത്ര് ബാദില്‍ നിന്നുമുള്ള മേജര്‍ അനുഷ് കോശിയോട് മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു .കെ എസ് ടി പി േ പ്രാജകറ്റ് ഡയറക്ടര്‍ പി കെ സതീശന്‍ ,ചി ഫ് എഞ്ചിനിയര്‍ ജീവ രാജ്, ഡിസൈന്‍ സി ഇ സുന്ദരന്‍ ഇ ഇ സജു സുപ്രണ്ടിങ് എഞ്ചിനീയര്‍ എസ്  ദീപു, എക്‌സി. എഞ്ചിനിയര്‍ പി എസ് ഗീത, റോഷ് മോന്‍ എന്നിവരും സ്ഥലത്തെ ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക