|    Sep 22 Sat, 2018 11:06 pm
FLASH NEWS

ഏനാത്ത് പാലം നിര്‍മാണത്തിലെ അഴിമതികള്‍ അടിയന്തിരമായി അന്വേഷിക്കണം: കോണ്‍ഗ്രസ്

Published : 21st January 2017 | Posted By: fsq

 

കൊല്ലം: ജനജീവിതം ദു:സ്സഹമാക്കിയ ഏനാത്ത് പാലത്തിന്റെ അപാകതകള്‍ പരിഹരിച്ച് യാത്രാ സൗകര്യം ഒരുക്കുന്നതില്‍ ഭരണകൂടം കനത്ത അനാസ്ഥയാണ് കാട്ടുന്നതെന്നും പാലം നിര്‍മാണത്തില്‍ നടന്ന അഴിമതി വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ നിഷേധിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നാളെ കലക്‌ട്രേറ്റിന് മുന്നില്‍ നടത്തുവാനും യോഗം തീരുമാനിച്ചു. മാര്‍ച്ചും ധര്‍ണയും മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. ഡി സിസി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, കെ പി സിസി ജന. സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍, നേതാക്കളായ കെ സി രാജന്‍, അഡ്വ. എ ഷാനവാസ്ഖാന്‍, ജി രതികുമാര്‍, എം എം നസീര്‍, ഡോ. ജി പ്രതാപവര്‍മ്മ തമ്പാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പുനലൂര്‍ മധു, ജമീല ഇബ്രാഹിം, കെ സുരേഷ് ബാബു, രമാരാജന്‍, സി ആര്‍ മഹേഷ്, സി ആര്‍ നജീബ്, എന്‍ ജയചന്ദ്രന്‍, തങ്കച്ചി പ്രഭാകരന്‍, നെടുങ്ങോലം രഘു, ബിന്ദു ജയന്‍, എ കെ ഹഫീസ്, സോമയാജി, കോയിവിള രാമചന്ദ്രന്‍, എസ് വിപിനചന്ദ്രന്‍, പി ജര്‍മ്മിയാസ്, സൂരജ് രവി, കെ കൃഷ്ണന്‍കുട്ടി നായര്‍, ചിറ്റുമൂല നാസര്‍, കെ ജി രവി, എസ് ശ്രീകുമാര്‍, എന്‍ ഉണ്ണികൃഷ്ണന്‍, ഡി ജയപ്രകാശ്,  കെ കെ സുനില്‍ കുമാര്‍, ബി പ്രദീപ് കുമാര്‍, രമാഗോപാലകൃഷ്ണന്‍, ഡി ചന്ദ്രബോസ്, പാത്തല രാഘവന്‍, രാജേന്ദ്രന്‍ നായര്‍, വാളത്തുംഗല്‍ രാജഗോപാല്‍, അമ്മിണി രാജന്‍, ആന്റണി ജോസ്, പി തങ്കച്ചന്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss